ഗോവന്‍ ചലച്ചിത്ര മേളയില്‍ പാര്‍വതി മികച്ച നടി; അവാര്‍ഡിന് അര്‍ഹയാക്കിയത് ടേക്ക് ഓഫിലെ നഴ്സ് വേഷം

 

ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള നടി പാര്‍വതി മികച്ച നടിയ്ക്കുള്ള അവാര്‍ഡ് നേടി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ‘ടേക്ക് ഓഫ്’ എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്. ഗോവ ചലചിത്രമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളിക്ക് അഭിനയത്തിനുള്ള പുരസ്‌കാരം ലഭിക്കുന്നത്. 2014 ജൂലൈയില്‍ ഇറാഖിലെ തിക്രിതില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയില്‍ അകപ്പെട്ട 46 മലയാളി നഴ്‌സുമാരെ രക്ഷിച്ചു കേരളത്തിലേക്ക് എത്തിച്ച സംഭവത്തിന്റെ ആവിഷ്‌ക്കാരമാണ് പ്രമുഖ എഡിറ്റര്‍ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത ടേക്ക് ഓഫിന്റെ കഥ.

കഷ്ടപ്പെടുന്ന എല്ലാ നഴ്സുമാര്‍ക്കും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് പാര്‍വതി പറഞ്ഞു. ഇറാഖിലെ മലയാളി നേഴ്സുമാരുടെ ജീവിതം വരച്ചുകാട്ടുന്ന ‘ടേക്ക് ഓഫ്’ , ഐഎസ് ഭീകരരുടെ പ്രവര്‍ത്തനങ്ങളില്‍ കലാപ കലുഷിതമായ മൊസൂളില്‍ കുടുങ്ങിയ മലയാളി നഴ്സുമാരുടെ രക്ഷപെടാനുള്ള അവസാന ശ്രമവും ഇതിനായി ഇവര്‍ക്ക് അതിജീവിക്കേണ്ടിവന്ന ദുരിതം ജീവിതവും വരച്ചുകാണിക്കുന്ന ചിത്രമാണ്.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്ക് സമര്‍പ്പിച്ചിരിക്കുന്ന ചിത്രം നിര്‍മിച്ചത്. ആന്റോ ജോസഫും ഷെബിന്‍ ബക്കറും ചേര്‍ന്നാണ്. ഫഹദിനെക്കൂടാതെ കുഞ്ചാക്കോ ബോബന്‍, ആസിഫലി, പാര്‍വതി തുടങ്ങിയ താരനിര അണിനിരക്കുന്ന ചിത്രം അണിയറപ്രവര്‍ത്തകര്‍ സമര്‍പ്പിച്ചിരിക്കുന്നത് രാജേഷ് പിള്ളയ്ക്കാണ്. മഹേഷ് നാരായണനും പിവി ഷാജികുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ രാജേഷ് പിള്ളയുടെ പേരിലുള്ള രാജേഷ് പിള്ള ഫിലിംസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മേഘാ രാജേഷ് പിള്ളയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. വിശ്വരൂപത്തിന്റെ ക്യാമറ നിര്‍വ്വഹിച്ച സാനു ജോണ്‍ വര്‍ഗീസാണ് ഛായാഗ്രാഹണം. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപീസുന്ദറാണ് പശ്ചാത്തലസംഗീതം.

പാര്‍വതിക്കൊപ്പം ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ പ്രശംസപിടിച്ചു പറ്റിയ ‘ടേക്ക് ഓഫ്’എന്ന ചിത്രത്തിനുള്ള അംഗീകാരം കൂടിയായി ഗോവ ചലചിത്രമേളയിലെ പാര്‍വതിയുടെ പുരസ്‌കാരലബ്ധി.

ഡികെ

 

Share this news

Leave a Reply

%d bloggers like this: