ഗോവധ നിരോധനം: സംസ്ഥാനവ്യാപകമായി ബീഫ് വിളമ്പി പ്രതിഷേധം

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച ഉത്തരവിനെതിരെ സംസ്ഥാനവ്യാപകമായി ബീഫ് വിളമ്പി പ്രതിഷേധം. സെക്രട്ടേറിയറ്റിനു മുന്നില്‍ ഡിവൈഎഫ്ഐ ബീഫ് ഫെസ്റ്റ് നടത്തി. സെക്രട്ടേറിയറ്റിനു മുന്നില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന ബീഫ് ഫെസ്റ്റ് അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് യുണിവേഴ്സിറ്റി കോളജിനു മുന്നില്‍ എസ്എഫ്ഐയും ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു.

കൊല്ലം ഡിസിസിയുടെ നേതൃത്വത്തില്‍ ചിന്നക്കട ടൗണില്‍ ബീഫ് പാചകം ചെയ്തായിരുന്നു പ്രതിഷേധം. കറിയുടെ ഒരു ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തപാല്‍വഴി അയച്ചുകൊടുക്കുമെന്ന് ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ അറിയിച്ചു. പ്രകടനമായെത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ എറണാകുളം ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നില്‍ ബീഫ് കഴിച്ചു പ്രതിഷേധിച്ചു. കൊച്ചിയിലെ വിവിധ കേന്ദ്രങ്ങളിലും കുസാറ്റ്, കാലടി സര്‍വകലാശാലകളിലും തൃശൂരില്‍ കോര്‍പ്പറേഷനു മുന്നിലും എസ്എഫ്ഐ ബീഫ് വിതരണം ചെയ്തു.

മലപ്പുറം ചങ്ങരംകുളത്ത് പോത്തിറച്ചി വെട്ടി തൂക്കിവിറ്റ് പ്രതിഷേധിച്ചു. മോദി സര്‍ക്കാരിന്റെ കാലി കച്ചവട നിയന്ത്രണത്തിലും പോത്തിറച്ചി ഉപയോഗം നിയമം വഴി നിയന്ത്രിക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ചങ്ങരംകുളത്ത് പോത്തിറച്ചി വെട്ടി തൂക്കിവിറ്റു പ്രതിഷേധിച്ചത്. നിരവധി ആളുകളാണു പോത്തിറച്ചി വാങ്ങിയത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: