ഗോള്‍വേയില്‍ ബൈബിള്‍ കലോത്സവവും ‘പാരിഷ് ഡേ’ യും

ഗോള്‍വേ : ഗോള്‍വേ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ ബൈബിള്‍ കലോത്സവം ജൂലൈ 28നു ശനിയാഴ്ച രണ്ടു മണി മുതല്‍ സെന്റ് മേരീസ് കോളേജില്‍ വച്ച് നടത്തപ്പെടും. മത്സരാര്‍ത്ഥികള്‍ കൃത്യ സമയത്തു തന്നെ എത്തി ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഓഗസ്റ്റ് 11നു ശനിയാഴ്ച സീറോ മലബാര്‍ കൂട്ടായ്മ തങ്ങളുടെ മൂന്നാമത് ‘പാരിഷ് ഡേ ‘ സെന്റ് മേരീസ് കോളേജില്‍ വച്ച് വിപുലമായ കാര്യ പരിപാടികളോടെ ആഘോഷിക്കുന്നതാണ്. ഗോള്‍വേയിലെ സീറോ മലബാര്‍ കൂട്ടായ്മ പന്ത്രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ട് വളര്‍ച്ചയുടെ പാതയിലൂടെ പ്രയാണം തുടരുന്ന ഈ ഘട്ടത്തില്‍ തങ്ങളുടെ വിശ്വാസത്തിന്റെയും, ഒത്തൊരുമയുടെയും സഹവര്‍ത്തിത്വത്തിന്റെയും പ്രതീകമായി കൊണ്ടാടുന്ന ഇടവകാദിനത്തിന്, ഉച്ചയ്ക്ക് രണ്ടു മണിക്ക് ചാപ്ലയിന്‍ ഫാ. ജെയ്‌സണ്‍ കുത്തനാപ്പിള്ളിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപെടുന്ന വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭമാകും. തുടര്‍ന്ന് സെന്റ് മേരീസ് കോളേജിന്റെ ഓഡിറ്റോറിയത്തില്‍ വര്‍ണാഭമായ വിവിധ കലാപരിപാടികള്‍ അരങ്ങേറും. സ്‌നേഹവിരുന്നോടുകൂടിയായിരിക്കും ‘പാരിഷ് ഡേ’ സമാപിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0894150040 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: