ഗോള്‍വെയില്‍ ബൈബിള്‍ കലോത്സവവും, ഇടവകാ ദിനവും

ഗോള്‍വേ: സെന്റ്. തോമസ് സീറോ-മലബാര്‍ കത്തോലിക് ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ ബൈബിള്‍ കലോത്സവവും ഇടവകാ ദിനവും വര്‍ണാഭമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചതായി ഇടവക ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നു.ജൂലൈ 29നു ശനിയാഴ്ച 2 മണിക്ക് വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ജൂനിയര്‍ ഇന്‍ഫന്റ് മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെയുള്ള കുട്ടികള്‍ക്കായി സെന്റ്. മേരീസ് കോളേജില്‍ വച്ച് വിവിധ മത്സരങ്ങള്‍ നടത്തപെടുന്നതും വിജയികള്‍ക്ക് പാരിഷ്-ഡേ യില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതുമാണ്. മത്സരങ്ങളിലേയ്ക് എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നു

ഇടവകദിനം: ഓഗസ്‌റ് 12നു ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 നു പ്രസന്റേഷന്‍ റോഡിലുള്ള സെന്റ്. ജോസഫ് പ്രസന്റേഷന്‍ ചര്‍ച്ചില്‍ വച്ച് ചാപ്ലയിന്‍ ബഹു. ഫാ. ജെയ്‌സണ്‍ കുത്തനാപ്പിള്ളില്‍ അച്ഛന്റെ മുഖ്യ കാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടു കൂടി ഇടവകാദിനാഘോഷ ത്തിനു തുടക്കമാകും. തുടര്‍ന്ന് പ്രസന്റേഷന്‍ പ്രൈമറി സ്‌കൂളില്‍ വച്ച് കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുന്നതാണ്. പരിപാടികള്‍ക്ക് ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കും. ഗോള്‍വേ യിലെ സീറോ- മലബാര്‍ കൂട്ടായ്മയുടെ പതിനൊന്നാം വാര്‍ഷികത്തിന്റെയും കൂടിയായ ഈ ആഘോഷങ്ങളിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0877765728 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share this news

Leave a Reply

%d bloggers like this: