ഗോല്‍വേയില്‍ താമസസൗകര്യങ്ങള്‍ക്ക് ബന്ധപ്പെടാം- GICC അക്കോമഡേഷന്‍ അസിസ്റ്റന്‍സ്

സ്വന്തം നാടുവിട്ട് മറ്റ് രാജ്യങ്ങളില്‍ ജോലിക്കും പഠനത്തിനുമായി എത്തുമ്പോള്‍ ആദ്യകാലങ്ങളില്‍ ഏറ്റവും ബുദ്ധിമുട്ടുന്നത് അനുയോജ്യമായ ഒരു താമസസ്ഥലം കണ്ടെത്തുക എന്നതാണ്. അയര്‍ലണ്ടിലേക്ക് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പഠനത്തിനും ജോലിക്കുമായി അനേകര്‍ ഇന്ത്യയില്‍ നിന്നും എത്തിക്കൊണ്ടിരിക്കുന്നു. ഡബ്ലിനും കോര്‍ക്കിനും ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറുന്നത് ഗോല്‍വേ കൗണ്ടിയിലേക്കാണ്.

പുതിയതായി ഗോല്‍വേയിലേക്ക് താമസത്തിനായി എത്തുന്നവര്‍ക്ക് ഗോല്‍വേയില്‍ കഴിഞ്ഞ 6 വര്‍ഷമായി കലാ-കായിക സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന GICC (Galway Indian Cultural Community) താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി സഹായിക്കുവാന്‍ തയ്യാറാകുന്നു. പുതിയതായി എത്തുന്നവര്‍ക്ക് വേണ്ടിവരുന്ന മറ്റ് സഹായങ്ങള്‍ക്ക് വേണ്ടിയും GICC യെ ബന്ധപ്പെടാവുന്നതാണ്. താമസ സൗകര്യം വേണ്ടവരും മുറികള്‍, വീടുകള്‍, ഫ്ളാറ്റുകള്‍ മുതലായവ വാടകയ്ക്ക് കൊടുക്കുവാന്‍ താത്പര്യമുള്ളവരും 0877765728, 0879443373 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്
08948711831

indiansingalway@gmail.com

Share this news

Leave a Reply

%d bloggers like this: