ഗൂഗിള്‍ സെര്‍ച്ചില്‍ അത്ഭുതം കുറിക്കാനൊരുങ്ങി ഗൂഗിള്‍ ലെന്‍സ്

ക്യാമറ ഉപയോഗിച്ചുള്ള സെര്‍ച്ചില്‍ അത്ഭുതം സൃഷ്ടിക്കാനൊരുങ്ങി ഗൂഗിള്‍. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയാണ് ഇക്കാര്യം അറിയിച്ചത്. ‘ഗൂഗിള്‍ ലെന്‍സാണ’ സെര്‍ച്ചില്‍ പുതിയ വിപ്ലവം കുറിയിക്കാന്‍ ഒരുങ്ങുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് വരുംകാലത്തിന്റെ സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരത്തിലൊരു നീക്കത്തിലേക്ക് മാറിയതെന്ന് സുന്ദര്‍ പിച്ചെ അറിയിച്ചു.

ക്യാമറ ഉപയോഗിച്ചുള്ള സെര്‍ച്ചില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംയോജിപ്പിച്ചാണ് ഗൂഗിള്‍ ലെന്‍സ് പ്രവര്‍ത്തിക്കുന്നത്. സെര്‍ച്ചില്‍ അത്ഭുതകരമായ ഫലങ്ങള്‍ നല്‍കാന്‍ ലെന്‍സിനു സധിക്കുംമെന്നും അദ്ദേഹം പറഞ്ഞു. കാണുന്നത് എന്താണെന്ന് മനസ്സിലാക്കാനും അവയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും കഴിയുന്ന ദൃശ്യങ്ങളില്‍ അധിഷ്ഠിതമായ ടെക്‌നോളജിയാണ് ഗുഗിള്‍ ലെന്‍സ്. നിങ്ങള്‍ കാണുന്ന ഒരു സാധനത്തെക്കുറിച്ച് വിവരങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞു തരുന്ന എന്നുവേണമെങ്കില്‍ ചുരുക്കി പറയാം.

ലെന്‍സിന്റെ മറ്റൊരു ശേഷി ഒരു വൈഫൈ റൂട്ടറിന്റെ സ്റ്റിക്കറിനു നേരെ ലെന്‍സ് ആപ്പുള്ള സ്മാര്‍ട്ട്ഫോണും മറ്റും പിടിച്ചാല്‍ അതിന് ഓട്ടോമാറ്റിക്കായി ആ നെറ്റ്വര്‍ക്കിലേക്കു കണക്ടു ചെയ്യാനാകുമെന്നതാണ്. ലെന്‍സ് വരാന്‍ പോകുന്ന ഒരു മ്യൂസിക് പ്രോഗ്രാമിന്റെ പരസ്യത്തിനു നേരെ പിടിച്ചാല്‍ അതു നിങ്ങളുടെ കലണ്ടറില്‍ ഇടം പിടിക്കുകയും ഈ പ്രോഗ്രാമിനു ടിക്കറ്റു ബുക്കു ചെയ്യാന്‍ സഹായിക്കുകയും ചെയ്യും.

ലെന്‍സ് ഒരു തുടക്കം മാത്രമാണ്. സെര്‍ച്ചില്‍ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളുട മുഖവുര എന്നു വേണമെങ്കില്‍ പറയാം. AIകേന്ദ്രീകൃതമായ ഡേറ്റാ സെന്ററുകള്‍ ഗൂഗിള്‍ പണിയുന്നുണ്ട്. ശബ്ദത്തിലൂടെ സെര്‍ച്ച് ചെയ്യാന്‍ അനുവദിക്കുന്ന ഗൂഗിള്‍ അസിസ്റ്റന്റിന്റെയും ലെന്‍സിന്റെയും സഹായം എത്തുന്നതോടെ ടൈപ്പു ചെയ്തു സെര്‍ച്ചു ചെയ്തിരുന്ന കാലം വിസ്മൃതിയിലായേക്കാം. ഗൂഗിള്‍ ലെന്‍സ് ആപ്പ് എന്ന് എത്തുമെന്ന് കമ്പനി പറയുന്നില്ല. എന്നാല്‍ ഈ ആപ്പിന്, ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ ഫോട്ടോസ് എന്നീ ആപ്പുകള്‍ക്കൊപ്പം ചേരുമ്പോഴെ മുഴുവന്‍ ശക്തിയും ലഭിക്കൂ എന്നു കമ്പനി പറയുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: