ഗൂഗിള്‍ പ്ലേ സ്റ്റോറിലെ വൈറസ് ബാധിത ആപ്പുകള്‍ ഉപഭോക്താക്കളുടെ പണം കവരുന്നു

ഗൂഗിള്‍ പ്ലേ സറ്റോറിലെ മാല്‍വെയര്‍ ബാധിച്ച ആപ്പുകള്‍ ഉപഭോക്താക്കളില്‍ നിന്ന് പണം കവരുന്നതായി റിപ്പോര്‍ട്ട്. എക്സ്പന്‍സീവ് വാള്‍ എന്ന പേരിലുള്ള സോഫ്റ്റ്വെയറാണ് പണം തട്ടുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ 50 ആപ്പുകളെങ്കിലും എക്സ്പന്‍സീവ് വാള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നാണ് പറയുന്നത്. 42 ലക്ഷം തവണയോളം വരെ എക്സ്പന്‍സീവ് വാള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടുകഴിഞ്ഞു.

ഉപഭോക്താക്കള്‍ അറിയാതെ പ്രീമിയര്‍ സര്‍വീസുകളില്‍ അവരെ രജിസ്റ്റര്‍ ചെയ്യുകയും വ്യാജ സര്‍വീസുകള്‍ വാഗ്ദാനം ചെയ്ത് പണം തട്ടുകയും ചെയ്യുന്നു. തട്ടിപ്പ് എസ്എംഎസുകള്‍ വഴിയാണിത്. ചിലപ്പോള്‍ continue എന്ന ബട്ടന്‍ വഴിയും ചിലപ്പോള്‍ യാതൊരു യൂസര്‍ നോട്ടീസും ഇല്ലാതെയും. ഈ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മാല്‍വെയര്‍ ഒരു പ്രീമിയം എസ്എംഎസ് അയയ്ക്കും.

എക്സ്പെന്‍സീവ് വാള്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ അവയ്ക്ക് നെഗറ്റീവ് റിവ്യു എഴുതിയിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാം അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ ഇത്തരം ആപ്പുകളുടെ പരസ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഓഗസ്റ്റ് ഏഴിന് എക്സ്പെന്‍സീവ് ആപ്പുകളെ സംബന്ധിച്ച് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം പ്ലേ സ്റ്റോറില്‍ നിന്ന് ഇവ ഗൂഗിള്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കകം ഇത് തിരിച്ചുവന്നു. ഇതും റിമൂവ് ചെയ്തിട്ടുണ്ട്.

ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ എക്സ്പന്‍സീവ് വാള്‍ ആപ്പുകള്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് ആക്സസ് അടക്കമുള്ള കാര്യങ്ങള്‍ക്ക് അനുമതി ചോദിക്കും. പലപ്പോഴും ഒന്നും ആലോചിക്കാതെ നമ്മള്‍ ഇതിന് അനുമതി നല്‍കും. എക്സ്പന്‍സീവ് വാള്‍ അതിന്റെ പണി തുടങ്ങുകയും ചെയ്യും. ഇത്തരമൊരു മാല്‍വെയറിന് വ്യക്തിപരമായ വിവരങ്ങള്‍ – ഫോട്ടോകള്‍, വീഡിയോകള്‍, ഓഡിയോകള്‍ തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ തുടങ്ങിയവയും ഹൈജാക്ക് ചെയ്യാന്‍ കഴിയും.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: