ഗൂഗിളില്‍ നിന്നു പ്രസാധകര്‍ക്കു പണം ഈടാക്കാന്‍ യുനോപ്യന്‍ യൂണിയന്റെ നിയമ നിര്‍മാണം വരുന്നു

സെര്‍ച്ച് എന്‍ജിനുകള്‍ വഴി കണ്ടന്റുകള്‍ ഉപയോഗിക്കുന്നതിന് ഗൂഗ്‌ളില്‍നിന്ന് പണം ഈടാക്കാന്‍ യഥാര്‍ഥ പ്രസാധകര്‍ക്ക് അവസരം വരുന്നു. ഇതിനാവശ്യമായ നിയമ നിര്‍മാണം നടത്താന്‍ യൂറോപ്യന്‍ യൂണിയനില്‍ ധാരണയായി. സെര്‍ച്ച് റിസല്‍റ്റുകളില്‍ ആര്‍ട്ടിക്കിള്‍ ക്‌ളിപ്പിങ്ങുകള്‍ കാണിക്കണമെങ്കില്‍ പണം നല്‍കണം എന്ന രീതിയിലായിരിക്കും വ്യവസ്ഥകള്‍. ഈ ശുപാര്‍ശ വരുന്ന ആഴ്ചകളില്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വയ്ക്കും. തുടര്‍ന്ന് അംഗ രാജ്യങ്ങളുടെ പാര്‍ലമെന്റുകളും പാസാക്കിയാലേ നിയമമാകൂ.

തങ്ങളുടെ വാര്‍ത്തകള്‍ വലിയ തോതില്‍ ഗൂഗിള്‍ ന്യൂസും മറ്റും ഉപയോഗിക്കുന്നുണ്ടെങ്കിലും അതിനു പണമൊന്നും കിട്ടുന്നില്ലെന്നാണ് പ്രസാധകരുടെ വാദം. ഈ സാഹചര്യത്തില്‍ മുഴുനീള തലക്കെട്ടുകളും പൂര്‍ണമായ വാചകങ്ങളും മറ്റും ഗൂഗ്ള്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്നാണ് ആവശ്യം. ഇതിനു പകരം തങ്ങളുടെ വെബ്‌സൈറ്റിലേക്കുള്ള ലിങ്കും, വിഷയം മനസിലാകാനുള്ള വാക്കുകളും ചെറിയ വാചകങ്ങളും മാത്രം കാണിക്കണമെന്നും അവര്‍ വാദിക്കുന്നു.

2016ല്‍ യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ കമ്മിഷണര്‍ ഗുന്തര്‍ ഓറ്റിങ്ങറാണ് ഇങ്ങനെയൊരു പകര്‍പ്പവകാശ നിയമം ആദ്യമായി മുന്നോട്ടു വയ്ക്കുന്നത്. ഡിജിറ്റല്‍ യുഗത്തിനു യോജിച്ച കോപ്പിറൈറ്റ് നിയമങ്ങള്‍ ആവിഷ്‌കരിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായതും

Share this news

Leave a Reply

%d bloggers like this: