ഗൂഗിളില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി മോദി

 

ന്യൂഡല്‍ഹി: നരേന്ദ്രമോദിയെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി ചിത്രീകരിച്ചു ഗൂഗിള്‍ വിവാദത്തില്‍. നേരത്തെ ഗൂഗിളില്‍ ക്രിമിനലുകളുടെ ലിസ്റ്റ് തെരയുമ്പോള്‍ മോദിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതു വന്‍വിവാദമായിരുന്നു. അതു കെട്ടടങ്ങിയപ്പോഴാണു ഗൂഗിള്‍ വീണ്ടും മോദിയുമായി ബന്ധപ്പെട്ടു വിവാദത്തിലാകുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാരെന്ന ചോദ്യത്തിനു ഉത്തരമായി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വിവരങ്ങള്‍ക്കൊപ്പം മോദിയുടെ ചിത്രമാണു ഗൂഗിള്‍ നല്‍കിയത്.

സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. തെറ്റായ ഗൂഗിള്‍ ഫലത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് ആളുകള്‍ വാര്‍ത്ത ഷെയര്‍ ചെയ്തത്. എന്നാല്‍ തെറ്റു ശ്രദ്ധയില്‍പ്പെട്ട ഗൂഗിള്‍ ഉടന്‍ തന്നെ മോദിയുടെ ചിത്രം മാറ്റി നെഹ്‌റുവിന്റെ തന്നെ നല്‍കി.

-എജെ-

Share this news

Leave a Reply

%d bloggers like this: