ഗൂഗിളിന് പുതിയ ലോഗോ

 

കാലിഫോര്‍ണിയ: ഇന്റര്‍നെറ്റ് സേര്‍ച്ച് എന്‍ജിന്‍ ഗൂഗിള്‍ തങ്ങളുടെ ലോഗോ പരിഷ്‌കരിച്ചു. ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലാണു പുതിയ ലോഗോ നിലവില്‍ വന്നതിനെക്കുറിച്ച് അറിയിച്ചത്. ഗൂഗിളിന്റെ ഹോം പേജില്‍ ആനിമേഷന്‍ രൂപത്തിലാണു പുതിയ ലോഗോ അവതരിപ്പിക്കുന്നത്. ലോഗോ മാത്രമല്ല, ഗൂഗിളിന്റെ ഐക്കണിലും മാറ്റം വന്നു. ചെറിയ അക്ഷരം g യില്‍ നിന്നും നാലു നിറങ്ങളിലുള്ള വലിയക്ഷരം G ആയി ഗൂഗിള്‍ ഐക്കണ്‍. ഗൂഗിള്‍ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ഇന്ത്യന്‍ വംശജന്‍ സുന്ദര്‍ പിച്ചൈ എത്തിയതിനു ശേഷമുള്ള പ്രധാനമാറ്റമാണിത്.

കഴിഞ്ഞ കാലത്തിനിടെ ഗൂഗിള്‍ ലോഗോയ്ക്കു വന്ന മാറ്റങ്ങളെ വ്യക്തമാക്കുന്ന യൂട്യൂബ് വിഡിയോയും ഗൂഗിള്‍ കമ്പനി പുറത്തിറക്കി. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഗൂഗിള്‍ ഉത്പന്നങ്ങളുടെ കെട്ടിലും മട്ടിലും അടക്കം, ഗൂഗിളിനു ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചു. പുതിയ കാലത്തിനൊപ്പം സഞ്ചരിക്കാനാണ് ഇപ്പോഴത്തെ മാറ്റമെന്നു ഗൂഗിള്‍ ബ്ലോഗില്‍ കുറിച്ചു.

Share this news

Leave a Reply

%d bloggers like this: