ഗൂഗിളിന് പിഴ ചുമത്തിയ നടപടിക്കെതിരെ ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: വിശ്വാസ വഞ്ചനാക്കുറ്റത്തിന് ഇന്റര്‍നെറ്റ് സേവന ഭീമനായ ഗൂഗിളിന് അഞ്ച് ബില്യണ്‍ ഡോളര്‍ പിഴ ചുമത്തിയ യൂറോപ്യന്‍ യൂണിയന്‍ നടപടിക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തങ്ങളുടെ വലിയ കമ്പനികളിലൊന്നായ ഗൂഗിളിന് പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും ഇത് അധികകാലം തുടരാനാകില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ആന്‍ഡ്രോയിഡ് ആപ്പ് മാര്‍ക്കറ്റ് പ്ലേസുകളിലൂടെയുള്ള തങ്ങളുടെ പരസ്യങ്ങള്‍ വിറ്റ് മറ്റ് കമ്പനികളുടെ വളര്‍ച്ച ഏകപക്ഷീയമായി തടഞ്ഞു എന്നാരോപിച്ചാണ് ഗൂഗിളിനെതിരെ യൂറോപ്യന്‍ യൂണിയന്‍ പിഴ ചുമത്തിയത്. 90 ദിവസത്തിനുള്ളില്‍ പിഴ ഒടുക്കണമെന്നും ഇല്ലെങ്കില്‍ പിഴതുക ഇനിയും വര്‍ധിപ്പിക്കുമെന്നും യൂണിയന്‍ കോമ്പിറ്റീഷന്‍ കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചുള്ള തെറ്റായ കച്ചവട നടപടികളുടെ പേരിലാണ് ഗൂഗിളിന് യൂറോപ്യന്‍ യൂണിയന്‍ 500 കോടി ഡോളര്‍ പിഴ വിധിച്ചത്. 90 ദിവസത്തിനകം തെറ്റു തിരുത്തിയില്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, അപ്പീല്‍ കൊടുക്കാനുള്ള നീക്കത്തിലാണു ഗൂ??ഗിള്‍.

ആന്‍ഡ്രോയിഡിനെ ഇന്നത്തെ നിലയില്‍ എത്തിക്കാന്‍ വലിയ മുതല്‍ മുടക്കാണ് നടത്തിയിട്ടുള്ളതെന്നും ഇത് തിരിച്ചു പിടിക്കാന്‍ ഗൂഗിള്‍ ആപ്പുകള്‍ ആളുകള്‍ ഉപയോഗിക്കണമെന്നുമായിരുന്നു ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായിയുടെ പ്രതികരണം. ഗൂഗിളിനോട് മത്സരിക്കുന്ന ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്യം ഉണ്ടെന്നും പിച്ചായ് വ്യക്തമാക്കി.

അതേസമയം അമേരിക്കന്‍ ടെക് കമ്പനികള്‍ക്കെതിരെ തുടര്‍ച്ചയായി നടപടി സ്വീകരിക്കുന്ന യൂറോപ്യന്‍ യൂണ്യനെതിരെ യുഎസില്‍ എതിര്‍പ്പുയരുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കര്‍ അടുത്തയാഴ്ച യുഎസ് സന്ദര്‍ശനം നടത്താനിരിക്കെ വന്ന വിധി ചര്‍ച്ചയെ ബാധിക്കുമൊയെന്നും ആശങ്കയുണ്ട്. നാറ്റോ സമ്മേളനം നടക്കുന്നതിനാല്‍ വിധി ഒരാഴ്ച വൈകിപ്പിച്ചുവെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്.

https://twitter.com/realDonaldTrump/status/1019932691339399168

 

 

എ എം

Share this news

Leave a Reply

%d bloggers like this: