ഗൂഗിളിന്റെ വേഗമേറിയ സെര്‍ച്ച് എന്‍ജിന്‍ വരുന്നു

ന്യൂഡല്‍ഹി: ഗൂഗിളിന്റെ വേഗമേറിയ സെര്‍ച്ച് എന്‍ജിന്‍ വരുന്നു. ഗൂഗിള്‍ 2ജി നെറ്റുവര്‍ക്കുകളിലാണ് വേഗമേറിയ തെരച്ചില്‍ സംവിധാനത്തിനു തുടക്കമിടുന്നത്. 200 മില്യണില്‍ അധികം ഇന്ത്യക്കാരാണു സ്മാര്‍ട്ട് ഫോണ്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. എന്നാല്‍ പലയിടങ്ങളിലും നെറ്റ്‌വര്‍ക്കിനു വേഗം കുറയാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നെറ്റിന്റെ വേഗം വര്‍ധിപ്പിക്കുന്നതിനാണു ഗൂഗിളിന്റെ പുതിയ സംവിധാനമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. രണ്ടാഴ്ചയ്ക്കുളളില്‍ പുതിയ സംവിധാനം പ്രവര്‍ത്തനക്ഷമമാകും. കൂടുതല്‍ പേജുകള്‍ ഒരേസമയം അതിവേഗത്തില്‍ ലോഡ് ചെയ്യാനാകുമെന്നതും 80 ശതമാനം കുറച്ച് ഡാറ്റ ഉപയോഗിച്ചാല്‍ മതിയെന്നതുമാണ് ഇതിന്റെ സവിശേഷത. ഇതിനോടകം തന്നെ ഗൂഗിള്‍ ഇതിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. വന്‍ വിപണി ലക്ഷ്യമിട്ടുളള പുത്തന്‍ സംവിധാനം അടുത്തദിവസങ്ങളില്‍ തന്നെ ബ്രസീലില്‍ ലോഞ്ച് ചെയ്യും. -എജെ-

Share this news

Leave a Reply

%d bloggers like this: