ഗുളിക കഴിക്കാന്‍ വെള്ളം ചോദിച്ച രോഗിക്ക് പകരം മാറി നല്‍കിയത് ആസിഡ്; രോഗി മരണപ്പെട്ടു

 

മുസാഫര്‍നഗര്‍: ഗുളിക കഴിക്കാന്‍ ആശുപത്രിയില്‍ വെച്ച് വെള്ളം ആവശ്യപ്പെട്ട രോഗിക്ക് മാറി നല്‍കിയത് ആസിഡ്. വെള്ളത്തിനു പകരം ആസിഡ് കുടിച്ച രോഗി തല്‍ക്ഷണം മരിച്ചു. ശ്യാമളകുമാരി (60) എന്ന സ്ത്രീക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

ബീഹാറിലെ മുസാഫര്‍നഗറിലാണ് സംഭവം നടന്നത്. നേത്രശസ്ത്രക്രിയയ്ക്ക് വിധേയയായ ശ്യാമളാദേവിക്ക് കഴിക്കാന്‍ ഗുളിക നല്‍കി. എന്നാല്‍ അത് വിഴുങ്ങാന്‍ രോഗി വെള്ളമാവശ്യപ്പെട്ടു. ഈ സമയം ചുമതലയിലുണ്ടായിരുന്നയാള്‍ വെള്ളമാണെന്ന് കരുതി ആസിഡ് ബോട്ടിലാണ് നല്‍കിയത്. അത് കുടിച്ചതും ശ്യാമളാദേവിക്ക് കടുത്ത ഛര്‍ദ്ദിലുണ്ടായി. ഉടന്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീര്യമേറിയ ആസിഡ് അകത്തുചെന്നത് മൂലം ആന്തരാവയവങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. അതേസമയം രോഗിയുടെ മൊഴി എടുക്കാന്‍ സാധിച്ചിട്ടില്ലെന്നും ആസിഡ് കുപ്പി കൈമാറിയയാളിനെതിരെ കേസെടുത്തതായും ബ്രഹ്മപുര പൊലീസ് അറിയിച്ചു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: