ഗുരുതരമായ പ്രത്യേക തരം സ്തനാര്‍ബുദത്തിന് ചികിസ ലഭ്യമാക്കി ഐറിഷ് ഗവേഷകര്‍

ഡബ്ലിന്‍: ചികിത്സ അത്ര ഫലപ്രദമല്ലാത്ത സ്തനാര്‍ബുദത്തിന് പുതിയ ചികിത്സ രീതി ആവിഷ്‌കരിച്ച് ഐറിഷ് ഗവേഷക സംഘം. അയര്‍ലണ്ടിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് ലക്ഷ്യം കണ്ടെത്. 8 പേരില്‍ ഒരാളെ ബാധിക്കുന്ന ഇന്‍വാസിവ് ലോബുലാര്‍ ബ്രേസ്റ്റ് കാന്‍സര്‍ എന്ന രോഗത്തിനാണ് പുതിയതരം ചികിത്സാരീതി വികസിപ്പിച്ചെടുത്തത്. ഐറിഷ് കാന്‍സര്‍ സൊസൈറ്റിയുടെ പിന്തുണയുടെ നടന്ന ഗവേഷണമാണ് വിജയം കണ്ടത്. ഈ പ്രത്യേക അര്‍ബുദത്തിന് കൂടുതല്‍ ചികിത്സാ രീതികള്‍ ലഭ്യമാക്കാനും ഈ ഗവേഷണം വഴിയൊരുക്കും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

വളരെയധികം അവഗണിക്കപ്പെടുന്ന ഗുരുതരമായ ഈ സ്തനാര്‍ബുദത്തിന് ചികിത്സകള്‍ ഫലിക്കാതെ വന്നതാണ് പുതിയൊരു ഗവേഷണത്തിലേക്ക് കടക്കാന്‍ തങ്ങളെ നയിച്ചതെന്ന് ഗവേഷകന്‍ ഡോ. ലൂയിസ് വാല്‍ഷ് അഭിപ്രായപ്പെട്ടു. ആളുകള്‍ക്ക് അവരുടെ ജീവിതത്തില്‍ ഒരു കാന്‍സര്‍ പോലുള്ള രോഗങ്ങളെ മറികടക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാനുള്ള ഉപകരണമാണ് ഗവേഷണം എന്നും വാല്‍ഷ് അഭിപ്രായപ്പെട്ടു. തുടക്കത്തില്‍ കണ്ടുപിടിക്കാന്‍ ബുധിമുട്ടുള്ള ഇവയ്ക്ക് സാധാരണ അര്‍ബുദ ചികിത്സകളില്‍ ഉപയോഗിക്കുന്ന റേഡിയോ തെറാപ്പിയും, കിമോതെറാപ്പിയുമാണ് ഉപയോഗിച്ചുവരുന്നത്.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതൊന്നും രോഗാവസ്ഥയെ കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളല്ല. അതിനാലാണ് പുതിയ ഗവേഷങ്ങള്‍ക്കു തുടക്കമിടാന്‍ ഗവേഷകര്‍ക്ക് പ്രേരണയായത്. കോശങ്ങളുടെ വളര്‍ച്ചയെയും, അതിജീവനത്തെയും നിയന്ത്രിക്കുന്ന സ്തനാര്‍ബുദ കോശങ്ങളിലെ തന്മാത്രകളെ തടയുന്ന രണ്ട് വ്യത്യസ്ത മരുന്നുകള്‍ ചേര്‍ന്നതാണ് ഈ പുതിയ ചികിത്സാ രീതി. സാധാരണ ചികിത്സകളോട് പ്രതികരിക്കാത്ത രോഗികള്‍ക്ക് ഈ രീതി ഉപയോഗപ്രദമാകുമെന്ന് ബന്ധപ്പെട്ട ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

ക്ലിനിക്കല്‍ പരീക്ഷണങ്ങളിലേക്ക് കടക്കുന്നതിന് മുന്‍പുള്ള അവസാനഘട്ടത്തിലാണ് ഗവേഷണം. ഈ ചികിത്സയെത്തുടര്‍ന്ന് ചില കോശങ്ങള്‍ മരിക്കുകയും, മറ്റ് കോശങ്ങള്‍ പ്രതിരോധിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചു. ക്യാന്‍സര്‍ സെല്ലുകളെ ഇല്ലാതാക്കാന്‍ കഴിയുന്ന പരീക്ഷണത്തില്‍ വിജയിച്ചതായും ഗവേഷകര്‍ അവകാശപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: