ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സ്ലീബാപെരുന്നാള്‍ ആചരിക്കുന്നു

ഗാള്‍വേ (അയര്‍ലണ്ട് ):ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സ്ലീബാപെരുന്നാള്‍ സെപ് 13 നു വൈകിട്ട് ആചരിക്കപ്പെടുന്നു .അന്നേദിവസം വൈകിട്ട് 5.45 നു സന്ധ്യാനമസ്‌കാരം.6.30 നു വി.കുര്‍ബാന .വി .കുര്‍ബാനയെ തുടര്‍ന്ന് സ്ലീബാപെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകള്‍ നടത്തപ്പെടും .

കുസ്തന്തീനോസ് ചക്രവര്‍ത്തിയുടെ മാതാവായ ഹെലീന രാജ്ഞി നമ്മുടെ കര്‍ത്താവിനെ കുരിശില്‍ തറച്ച സ്ലീബാ കണ്ടെത്തിയതിന്റെ ഓര്‍മ്മയാണ് സ്ലീബാപെരുന്നാള്‍ . യേശുക്രിസ്തുവിന്റെ കുരിശിനോടുകൂടെ കള്ളന്മാരുടെ കുരിശും കണ്ടെത്തിയ ഹെലീന രാജ്ഞി യേശുവിന്റെ കുരിശു തിരിച്ചറിയുന്നതിനായി അതുവഴി വന്ന മൃതദേഹത്തില്‍ കുരിശുകൊണ്ട് സ്പര്‍ശിക്കുകയും യേശുവിന്റെ കുരിശു തൊട്ടപ്പോള്‍ മരിച്ചവന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു .

സുറിയാനി സഭയെ സംബന്ധിച്ച് സ്ലീബാപെരുന്നാളിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട് .സുറിയാനിസഭയുടെ 122 )O മത്തെ പാത്രിയര്‍ക്കീസ് ആയിരുന്ന് 33 വര്‍ഷക്കാലം ആഗോള സുറിയാനി സഭയെ സത്യ വിശ്വാസത്തില്‍ നിലനിര്‍ത്തി കാലം ചെയ്ത അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പരി .മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ ബാവാ, പാത്രിയര്‍ക്കീസ് ആയി സ്ഥാനാരോഹണം ചെയ്തത് 1980 സെപ് 14 നു സ്ലീബാ പെരുന്നാള്‍ ദിവസം ആയിരുന്നു .വി.കുര്‍ബാനയ്ക്കും തുടര്‍ന്ന് സ്ലീബാപെരുന്നാള്‍ ശുശ്രൂഷകള്‍ക്കും വികാരി റവ .ഫാ .ജോബിമോന്‍ സ്‌കറിയ കാര്‍മ്മികത്വം വഹിക്കുന്നതായിരിക്കും

Share this news

Leave a Reply

%d bloggers like this: