ഗാള്‍വേ പള്ളിയുടെ നോമ്പുകാല ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗാള്‍വേ (അയര്‍ലണ്ട് ):ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ ആഭിമുഖ്യത്തിലും ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി മോര്‍ ഗ്രിഗോറിയന് ധ്യാനകേന്ദ്രം ഡയറക്ടറുമായ നി.വ.ദി .ശ്രീ .സക്കറിയാസ് മോര്‍ ഫിലക്‌സീനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലും എല്ലാവര്‍ഷവും നടത്തിവരാറുള്ള നോമ്പുകാല ധ്യാനം ഈ വര്‍ഷവും മാര്‍ച്ച് 26,27,28 (തിങ്കള്‍ ചൊവ്വ ബുധന്‍ )എന്നീ തീയതികളില്‍ എന്നിസിലുള്ള സെന്റ് ഫ്‌ളാന്നെന്‍സ് കോളേജില്‍ വെച്ച് നടത്തപ്പെടുന്നു . പൂര്‍ണമായും സൗജന്യമായി നടത്തപ്പെടുന്ന പ്രസ്തുത ധ്യാനത്തില്‍ ദൈവവചന പ്രഘോഷണവും ,കുമ്പസാരം ,വി.കുര്‍ബാന ,ഫാമിലി കൗണ്‍സിലിങ് എന്നിവയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് .കുട്ടികള്‍ക്ക് വേണ്ടി മാത്രമായി നടത്തപ്പെടുന്ന പ്രത്യേക ധ്യാനം വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു .

ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ ട്രസ്റ്റി ശ്രീ .വിനോദ് ജോര്‍ജിന്റെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങള്‍ കഴിഞ്ഞദിവസം ധ്യാനം നടത്താന്‍ പോകുന്ന സെന്റ് ഫ്‌ളാന്നെന്‍സ് കോളേജ് സന്ദര്‍ശിച്ചു ഒരുക്കങ്ങള്‍ വിലയിരുത്തി .പ്രസ്തുത ധ്യാനത്തിന് നേതൃത്വം കൊടുക്കുന്നതിനായി അഭിവന്ദ്യ തിരുമേനി മാര്‍ച്ച് 19 (തിങ്കളാഴ്ച )നു ഉച്ചക്ക് 12 മണിക്ക് ഡബ്ലിന് വിമാനത്താവളത്തില്‍ എത്തിച്ചേരുന്നതായിരിക്കും .അഭിവന്ദ്യ തിരുമേനിയെ തൂത്തുട്ടി ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ വന്ദ്യ .കുരിയന്‍ പുതിയപുരയിടം കശീശ്ശാ ,വന്ദ്യ .ജോമോന്‍ പറയാംകുഴിയില്‍ കശീശ്ശാ എന്നിവരും ഭദ്രാസനത്തിലെ മറ്റു വന്ദ്യ വൈദീകരും ഭദ്രാസന പ്രതിനിധികളും വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികളും ചേര്‍ന്ന് വിമാനത്താവളത്തിത്തില്‍ സ്വീകരിക്കുന്നതായിരിക്കും .തുടര്‍ന്ന് അയര്‍ലണ്ടിലെ വിവിധ പള്ളികളില്‍ സന്ദര്‍ശനം നടത്തുന്ന അഭിവന്ദ്യ തിരുമേനിയും ധ്യാനഗുരുക്കന്മാരും മാര്‍ച്ച് 25 നു (ഞായറാഴ്ച )വൈകിട്ട് ധ്യാനകേന്ദ്രമായ സെന്റ് ഫ്‌ളാന്നെന്‍സ് കോളേജില്‍ എത്തിച്ചേരുന്നതായിരിക്കും .26 )O തീയതി 9 മണിക്ക് തുടങ്ങുന്ന ധ്യാനം 28 നു വൈകിട്ട് പെസഹാ ശുശ്രൂഷകളോടെ അവസാനിക്കുന്നതായിരിക്കും .

കൂടുതല്‍ വിവരങ്ങള്‍ക്ക്
ട്രസ്റ്റി :ശ്രീ .വിനോദ് ജോര്‍ജ് ഫോ 0879742875
സെക്രട്ടറി :ബിജു തോമസ് ഫോ 0879441587

Share this news

Leave a Reply

%d bloggers like this: