ഗാള്‍വേ പള്ളിയില്‍ മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും സപ്തതി ആഘോഷവും ജൂണ്‍ 10 ന്

ഗാള്‍വേ (അയര്‍ലണ്ട്): ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍, കോട്ടയം ഭദ്രാസനാധിപനും മുന്‍ ബാഹ്യകേരള ഭദ്രാസനാധിപനുമായിരുന്ന നി. വ. ദി. ശ്രീ. തോമസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും അഭിവന്ദ്യ തിരുമേനിയുടെ സപ്തതി ആഘോഷവും ജൂണ്‍ 10 ഞായറാഴ്ച വി. കുര്‍ബാനയോടനുബന്ധിച്ചു നടത്തപ്പെടുന്നു.

1991 ഇല്‍ ബാഹ്യകേരള ഭദ്രാസനമെത്രാപ്പോലീത്തയായി, കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന ആബൂന്‍ മോര്‍ ബസേലിയോസ് പൗലോസ് രണ്ടാമന്‍ കാതോലിക്കാബാവായാല്‍ വാഴിക്കപ്പെട്ട അഭിവന്ദ്യ തിരുമേനി ആ കാലയളവില്‍ ബാഹ്യകേരള ഭദ്രാസനത്തില്‍ സ്ഥാപിക്കപ്പെട്ട പല പള്ളികളുടെയും സ്ഥാപക പിതാവാണ്. കൂടാതെ ഇന്ന് ബാഹ്യകേരള ഭദ്രാസനത്തില്‍ കാണുന്ന പല ഭദ്രാസനങ്ങളുടെയും രൂപീകരണത്തിലും അവയെ ശക്തിപ്പെടുത്തുന്നതിനും തിരുമേനിയുടെ അക്ഷീണപരിശ്രമവും പിന്തുണയും പ്രത്യേകം എടുത്തുപറയേണ്ടതാണ്.

അന്നേദിവസം രാവിലെ 8.45 ന് പള്ളിയിലെത്തിച്ചേരുന്ന അഭിവന്ദ്യ തിരുമേനിയെ ഇടവക വികാരി റവ. ഫാ. ജോബിമോന്‍ സ്‌കറിയ അച്ചന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ പള്ളിയകത്തേക്കു ആനയിക്കുന്നു. തുടര്‍ന്ന് 9 മണിക്ക് പ്രഭാതനമസ്‌കാരവും വിശുദ്ധ കുര്‍ബാനയും നടത്തപ്പെടുന്നു. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് അഭിവന്ദ്യ തിരുമേനിയുടെ 70-ാം
പിറന്നാള്‍ ആഘോഷിക്കുന്നു. പ്രസ്തുത സമ്മേളത്തില്‍ ഇടവക വികാരിയും ട്രസ്റ്റിയും ചേര്‍ന്ന് ഇടവകയുടെ പേരിലുള്ള സപ്തതി ആശംസകള്‍ അഭിവന്ദ്യ തിരുമേനിക്ക് സമര്‍പ്പിക്കുന്നതായിരിക്കും. അഭിവന്ദ്യ തിരുമേനിയുടെ സ്വീകരണവും സപ്തതി ആഘോഷവും വിജയിപ്പിക്കുവാന്‍ എല്ലാവരും നേരത്തെ പള്ളിയില്‍ എത്തിച്ചേരണമെന്ന് ട്രസ്റ്റി ശ്രീ. വിനോദ് ജോര്‍ജ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ട്രസ്റ്റി ശ്രീ. വിനോദ് ജോര്‍ജ് 0879742875
സെക്രട്ടറി ശ്രി. ബിജു തോമസ് 0879441587

Share this news

Leave a Reply

%d bloggers like this: