ഗാള്‍വേയിലും കോര്‍ക്കിലും പുതിയ മലയാളി കടകള്‍

 

കോര്‍ക്ക്:അയര്‍ലന്‍ഡിലെ പ്രമുഖ നഗരങ്ങളായ ഗാള്‍വേ, കോര്‍ക്ക് എന്നിവടങ്ങളില്‍ മലയാളി ഉടമസ്ഥതയിലുള്ള ഏഷ്യന്‍ വംശജര്‍ക്കുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരുന്നു.കോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പൈസ് ടൗണ്‍ കോര്‍ക്കിലെ വില്‍ട്ടണില്‍ പുതിയ വിപുലീകരിച്ച സ്ഥാപനം ആരംഭിക്കുന്നത്.ഗാള്‍വേയിലെ ബ്രിയാര്‍ഹില്ലില്‍ ആരംഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ എല്ലാ വിഭാഗങ്ങള്ക്കും പ്രത്യേകം വിഭാഗങ്ങള്‍ ഉണ്ടായിരുക്കുമെന്നാണ് സൂചന.

നിലവില്‍ ഗാള്‍വേ, തുവാം തുടങ്ങിയ പ്രദേശങ്ങള്‍ കൂടാതെ മികച്ച ഉല്‍പ്പന്നങ്ങളും വമ്പന്‍ വിലകുറവും വാഗ്ദാനം ചെയ്താണ് പുതിയ സ്ഥാപനം ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുകയെന്നാണ് സൂചന.ഇതേ സമയം കോര്‍ക്കിലെ സ്‌പൈസ് ടൗണിന്റെ രണ്ടാമത്തെ സ്ഥാപനമാണ് കോര്‍ക്കിലെ വില്‍ട്ടനില്‍ ആരംഭിക്കന്ന സ്ഥാപനം.ഇതോടൊപ്പം മീറ്റ്, മീന്‍ മാര്‍ക്കറ്റുകളും ആരംഭിക്കുമെന്ന് സ്ഥാപന മാനേജ്‌മെന്റ് സൂചിപ്പിച്ചു.ഇതോടെ കോര്‍ക്ക്, ഗാള്‍വേയിലെ മലയാളികളെ സംബന്ധിച്ചിടത്തോളം മികച്ച ഉല്‍പ്പന്നങ്ങള്‍ മിതമായ വിലയ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷകള്‍ക്കൊപ്പം വളരുന്ന മലയാളി സമൂഹത്തിന് നേട്ടമാകുമെന്ന കണക്ക് കൂട്ടലിലാണ്.

Share this news

Leave a Reply

%d bloggers like this: