ഗാള്‍വേ പള്ളിയില്‍ കാത്തിരിപ്പ് ധ്യാനവും പെന്തിക്കോസ്തി പെരുന്നാളും…

ഗാള്‍വേ:- ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ പെന്തിക്കോസ്തിപെരുന്നാളിനോടനുബന്ധിച്ചുള്ള കാത്തിരിപ്പ് ധ്യാനവും പെന്തിക്കോസ്തിപെരുന്നാള്‍ ശുശ്രൂഷകളും ജൂണ്‍ 7,8,9 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വന്ദ്യ ബിജു പാറേക്കാട്ടില്‍ അച്ചന്റേയും വന്ദ്യ ജിനോ ജോസഫ് അച്ചന്റെയും കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. കര്‍ത്താവിന്റെ സ്വര്‍ഗാരോഹണത്തെ തുടര്‍ന്ന് ശിഷ്യന്മാര്‍ പരിശുദ്ധാല്മാവിന്റെ വരവിനായി സെഹിയോന്‍ മാളികയില്‍ കാത്തിരിക്കുകയും പെന്തിക്കോസ്തി നാളില്‍ പരിശുദ്ധാല്മാവ് അവരുടെമേല്‍ വരുകയും ചെയ്തതിനെ സഭ അനുസ്മരിക്കുന്ന ഒരു മാറാനായ പെരുനാളാണിത്.

വെള്ളിയാഴ്ചയും ശനിയാഴ്ചയും രാവിലെ 10 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ധ്യാനയോഗത്തില്‍ വന്ദ്യ ബിജു പാറേക്കാട്ടില്‍ അച്ചന്‍ വചനസന്ദേശം നല്‍കുന്നതായിരിക്കും .ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് വന്ദ്യ ജിനോജോസഫ് അച്ചന്റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും പെന്തിക്കോസ്തിപെരുന്നാളിന്റെ പ്രത്യേക ശുശ്രുഷകളും നടത്തപ്പെടുന്നു. പിതാവിന്റെയും, പുത്രന്റെയും പരിശുദ്ധറൂഹായുടെയും നാമത്തില്‍ പ്രത്യേകം പ്രത്യേകം നടത്തപ്പെടുന്ന ശുശ്രൂഷകള്‍ പെന്തിക്കോസ്തിപെരുന്നാളിന്റെ പ്രത്യേകതയാണ്.

കാത്തിരിപ്പുധ്യാനത്തിലേക്കും പെന്തിക്കോസ്തിപ്പെരുന്നാള്‍ ശുശ്രൂഷകളിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ട്രസ്റ്റി. ശ്രീ. ബിജു തോമസ് പാലക്കല്‍ (MOB 0879441587), സെക്രട്ടറി ശ്രീ. ഗലില്‍ പി ജെ കില്‍റഷ് (MOB 0871379929)

Share this news

Leave a Reply

%d bloggers like this: