ഗാല്‍വേ ഹൗസിങ് എസ്റ്റേറ്റിലെ സമുച്ഛയങ്ങള്‍ അപകടനിലയിലെന്നു റിപ്പോര്‍ട്ട്:

ഗാല്‍വേ: ലൗഗ്രെയ് ടൗണ്‍ ഹൗസിങ് എസ്റ്റേറ്റിലെ കെട്ടിട സമുച്ഛയങ്ങള്‍ അപകടനിലയിലാണെന്നു ഗാല്‍വേ കൗണ്ടി കൗണ്‍സില്‍ അറിയിച്ചു. കൗണ്‍സിലര്‍ ഷെയിന്‍ ഡോന്നെല്ലാം ആണ് ഈ വിവരം പുറത്തു വിട്ടത്. ഇവിടുത്തെ ചുവരുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചു അല്ല നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് എന്നതാണ് ആശങ്കകള്‍ക്ക് അടിസ്ഥാനം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് നിര്‍മ്മാണ കമ്പനി വേണ്ടവിധത്തില്‍ അറ്റകുറ്റപ്പണി നടത്തി കെട്ടിടം നിലം പതികാനുള്ള സാഹചര്യം ഒഴിവാക്കണമെന്നു ലോക്കല്‍ അതോറിറ്റിയോട് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ലോക്കല്‍ അതോറിറ്റി ഘടക വിരുദ്ധമായ പ്രസ്താവനകളാണ് ഇറക്കുന്നത്. കെട്ടിട നിര്‍മ്മാണം പൂര്‍ണ്ണമായും മാനദണ്ഡങ്ങള്‍ പാലിച്ചെന്നും പാളിച്ചകള്‍ ഉണ്ടായിട്ടില്ലെന്നും സമര്‍ത്ഥിക്കുന്നു. ചുമരുകള്‍ക്കു അപകട ഭീഷണി നിലനില്‍ക്കുന്നില്ലെന്നുമാണ് അവരുടെ വാദം. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങള്‍ ഈ ചുവരുകള്‍ക്കു താങ്ങാന്‍ കഴിയില്ലെന്നും ആളുകള്‍ പ്രതേകം ശ്രദ്ധ വയ്ക്കണമെന്നും കൗണ്‍സിലര്‍ പ്രതേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായി മഴ പെയ്താല്‍ പോലും അപകട ഭീഷണി നേരിടേണ്ടി വരുമെന്ന്  കൗണ്‍സിലര്‍ വ്യക്തമാക്കുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: