ഗാല്‍വേ ലുവാസ് നടപ്പില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗാല്‍വേക്കാര്‍ പ്രക്ഷോഭത്തിന്

ഗാല്‍വേ: ഗാല്‍വേക്കുവേണ്ടി തയ്യാറാക്കപ്പെട്ട ലുവാസ് സര്‍വീസ് ഉടന്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.അയര്‍ലണ്ടിലെ പ്രധാന നഗരങ്ങളിലെല്ലാം ഗതാഗത സംവിധാനം ശക്തമാക്കുമ്പോള്‍ ഗാല്‍വേയെ മാത്രം തഴയുന്നു എന്ന ആരോപണം ഉയരുന്നുണ്ട് .ഗാല്‍വേ ഇന്‍ഡിപെന്‍ഡന്റ് ടി.ഡി കാതറിന്‍ കൊണോലിക്ക് ഗാല്‍വേ ലുവാസ് ആക്ഷന്‍ കൗണ്‍സില്‍ പരാതി സമര്‍പ്പിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപരേഖ തയ്യാറാക്കപ്പെട്ട പദ്ധതിക്ക് 200 മില്യണ്‍ യൂറോ ആണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ ജനസംഖ്യ കുറവാണെന്ന കാരണം നിരത്തി ഗതാഗതവകുപ്പ് പിന്നാക്കം പോകുകയായിരുന്നു. വരും വര്‍ഷങ്ങളില്‍ രണ്ടുലക്ഷത്തിനടുത്ത് ജനസംഖ്യവര്‍ദ്ധനവ് വിഭാവനം ചെയ്യപ്പെട്ട ഗാല്‍വേ ലൈറ്റ് മെട്രോ പദ്ധതിക്ക് യോചിച്ചതാണെന്ന് സാങ്കേതിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗാല്‍വേയില്‍ ലുവാസ് പദ്ധതി തത്കാലം നടപ്പില്‍ വരുത്താന്‍ കഴിയില്ലെന്ന് മന്ത്രി ഷെയിന്റോസ് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. പദ്ധതി നടപ്പിലാക്കാന്‍ നിയമനടപടിക്ക് ആക്ഷന്‍ കൗണ്‍സില്‍ തയ്യാറെടുക്കുന്നതായും വാര്‍ത്തകളുണ്ട്.

 

 

ഡി. കെ

 

Share this news

Leave a Reply

%d bloggers like this: