ഗാല്‍വേ മാനസിക ആരോഗ്യ വിഭാഗത്തെക്കുറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതം ; എച്ച്.എസ്.ഇ

ഗാല്‍വേ: ഗാല്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മാനസിക ആരോഗ്യ വിഭാഗത്തിന് നേരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നു എച്ച്.എസ്.ഇ. ഗുരുതരമായ മാനസിക വെല്ലുവിളി നേരിടുന്ന രോഗികളെ ആശുപത്രിയില്‍ നിന്നും വിട്ടയച്ച് സംഭവത്തിലാണ് ആരോഗ്യ വകുപ്പ് നിലപാട് വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് ഇന്ന് നടക്കുന്ന റീജണല്‍ ഹെല്‍ത്ത് ഫോറത്തില്‍ വിശദമായി ചര്‍ച്ച ചെയ്യപെടുമെന്നു സിറ്റി കൗണ്‍സിലും ഫോറം മെമ്പറുമായ പാഡ്രയിങ് കൊണേലി പറഞ്ഞു.

ആശുപത്രിയില്‍ എത്തുന്ന രോഗികളെ പരിശോധിക്കുന്നത് മാനസിക രോഗ വിദഗ്ദ്ധര്‍ ആണ്. രോഗികള്‍ ആശുപത്രിയില്‍ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് വിദഗ്ദ്ധ ഡോക്ടര്‍മാരാണെന്നും എച്ച്.എസ്.ഇ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി. എന്നാല്‍ ഗാല്‍വേ ആശുപത്രിയിലെത്തുന്ന മാനസിക രോഗികള്‍ക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് രോഗികള്‍ക്കൊപ്പം എത്തുന്നവര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് സാധാരണക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളെയാണ് കൂടുതലും ആശ്രയിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: