ഗാല്‍വേ നഗരത്തിനും ഗ്രാമത്തിനും ഇടയില്‍ ബസ് കോറിഡോര്‍ ഉടന്‍ യാഥാര്‍ഥ്യമാകും

ഗാല്‍വേ: ഗാല്‍വേ നഗര-ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന ബസ് കോറിഡോര്‍ ഉടന്‍ തയ്യാറാകും. തൂമിലെ എന്‍-17 ബസ് പാതയുടെ മാതൃകയിലായിരിക്കും പുതിയ കോറിഡോര്‍ വരിക. രണ്ട് ഘട്ടമായിട്ടാണ് പദ്ധതി നടത്താന്‍ ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടം ക്ലയര്‍ ഗാല്‍വേ മുതല്‍ ഫ്‌ലാമിങ് ജംഗ്ഷന്‍ വരെ ആയിരിക്കും നിര്‍മ്മിക്കപ്പെടുന്നത്. രണ്ടാം ഘട്ടത്തില്‍ ഫ്ളെമിങ് മുതല്‍ ബെല്‍ പാര്‍ക്ക് വരെയും പദ്ധതി നീട്ടും.

നഗര ഗ്രാമ കൗണ്‍സിലുകളുടെ തുല്യ പങ്കാളിത്തത്തോടെ നടപ്പിലാക്കപ്പെടുന്ന പദ്ധതിയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത് ഗാല്‍വേ സിറ്റി കൗണ്‍സിലാണ്. നഗരത്തിനും ഗ്രാമത്തിനും ഇടയില്‍ ഗതാഗതം സുഗമമാക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

ഡി കെ

Share this news

Leave a Reply

%d bloggers like this: