ഗാല്‍വേയില്‍ ദേശീയ പോളിയോ ആരംഭിച്ചു.

ഗാല്‍വേ: പോളിയോ രോഗത്തെ അതിജീവിച്ചവരെ കണ്ടെത്താനുള്ള ദേശീയ പദ്ധതിക്ക് ഗാല്‍വേയില്‍ തുടക്കമായി. തുടക്കത്തില്‍ ചികിത്സിക്കപ്പെട്ട് രോഗത്തില്‍ നിന്നും ഒരു പരിധി വരെ മുക്തി നേടിയവരെ കണ്ടെത്താനുള്ള പരിപാടിയാണിത്. രാജ്യത്ത് ആകമാനം 40 ശതമാനം പോളിയോ ബാധിതരും രോഗത്തെ അതിജീവിക്കുന്നതില്‍ എത്രമാത്രം വിജയിച്ചു എന്ന് അറിയാനുള്ള രജിസ്റ്ററില്‍ അര്‍ഹതയുള്ളവര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.

അയര്‍ലണ്ടില്‍ 10 ശതമാനത്തില്‍ കൂടുതല്‍ പോളിയോ ബാധിതര്‍ ഗാല്‍വേയില്‍ ഉണ്ട് എന്നാണ് കണക്കുകള്‍. പോളിയോ സര്‍വൈവര്‍ അയര്‍ലന്‍ഡ് നേതൃത്വം നല്‍കുന്ന പരിപാടി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉടന്‍ ആരംഭിക്കും. ഈ രോഗം മൂലം കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തുക, ആവശ്യക്കാര്‍ക്ക് ആധുനിക വീല്‍ചെയര്‍ പോലുള്ള സൗകര്യങ്ങള്‍ ഒരുക്കാനും ലക്ഷ്യമിട്ടുള്ളതാണ് പോളിയോ റജിസ്റ്റര്‍. കൂടുതല്‍ വിവരങ്ങള്‍ polio.ie എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: