ഗാര്‍ഹിക പീഡനക്കേസ്…ഡല്‍ഹി മുന്‍ നിയമമന്ത്രിയും എ.എ.പി നേതാവുമായ സോംനാഥ് ഭാരതിയുടെ അറസ്റ്റ് ഡല്‍ഹി ഹൈക്കോടതി തടഞ്ഞു

ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനക്കേസില്‍ ഡല്‍ഹി മുന്‍ നിയമമന്ത്രിയും എ.എ.പി നേതാവുമായ സോംനാഥ് ഭാരതിയുടെ അറസ്റ്റ് ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. വ്യാഴാഴ്ച വരെ സോംനാഥ് ഭാരതിയെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി നിര്‍ദ്ദേശം. സോംനാഥ് ഭാരതിക്കെതിരെ ഡല്‍ഹിയിലെ പ്രാദേശിക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
പോലീസിന് കീഴടങ്ങാന്‍ ഭാരതിയോട് പാര്‍ട്ടി നേതൃത്വവും നിര്‍ദ്ദേശം നല്‍കിയിരുന്നു. എ.എ.പി നേതാവ് അശുതോഷ് മുഖേനയാണ് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയത്. ഭാര്യ ലിപിക ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് മുങ്ങിയ സോംനാഥുമായി ബന്ധപ്പെടാനായിട്ടില്ലെന്നും അശുതോഷ് വെളിപ്പെടുത്തി.
ഗാര്‍ഹിക പീഡനം ആരോപിച്ച് ലിപിക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാരതിക്കെതിരെ കേസെടുത്തത്. ശാരീക ഉപദ്രവത്തിന് പുറമെ വളര്‍ത്തു നായയെ ഉപയോഗിച്ചു സ്വകാര്യ ഭാഗങ്ങളില്‍ കടിപ്പിച്ചുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ലിപികയുടെ പരാതിയിലുള്ളത്. ഡോണ്‍ എന്ന വളര്‍ത്തു നായയെയും ഭാരതി ഒളിപ്പിച്ചിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: