ഗാര്‍ഹിക പീഡനകേസുകളില്‍ ഇടപെടല്‍ ഉണ്ടാകുന്നത് വൈകിയാണെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാജ്യത്തെ പലമേഖലകളിലും ഗാര്‍ഹിക പീഡനകേസുകളില്‍ ഇടപെടല്‍ ഉണ്ടാകുന്നത് വൈകിയാണെന്ന് റിപ്പോര്‍ട്ട്. അതേ സമയം ചിലമേഖലയില്‍ യാതൊരു തരത്തിലുള്ള   പിന്തുണയും ഇരകള്‍ക്ക് ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.  ഡൊമസ്റ്റിക് വയലന്‍സ് ലോ ആന്‍റ് പ്രൊസസ് എന്ന പേരില്‍ യൂണിവേഴ്സിറ്റി കോളേജ് കോര്‍ക്കില്‍ നടന്ന പരിപാടിയിലാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍. യുസിസിയിലെ സ്കൂള്‍ ഓഫ് ലോ ലക്ച്ചറര്‍ ലൂയിസ് ക്രൗലിയാണ് പരിപാടിയുടെ സംഘാടകയായിരുന്നത്. പൊതുനയത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരായ സമീപനം ഉണ്ടാകേണ്ടത് ആവശ്യമാണ്.

പുതിയ നിയമങ്ങള്‍ ഇരകള്‍ക്ക് സംരക്ഷണം കൊടുത്ത് കൊണ്ടായിരിക്കും രൂപീകരിക്കപ്പെടേണ്ടതെന്നും  ലൂയിസ് ക്രൗലി അഭിപ്രായപ്പെട്ടു. നിലവിലെ സംവിധാനത്തില്‍ കുറവുകളുണ്ടോ എന്ന് പരിശോധിക്കാന്‍ തയ്യാറാകണമെന്നും ഇവര്‍ പറഞ്ഞു. ഗാര്‍ഹിക പീഡനം  വറെയേറെയുള്ളതിനാലാണ് നിലവിലെ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഇവര്‍ ചോദിച്ചത്. വുമണ്‍സ് എയ്ഡിന്‍റെ കണക്ക് പ്രകാരം  അഞ്ചില്‍ ഒരു ഐറീഷ് സ്ത്രീയും ഗാര്‍ഹികപീഡനത്തിന് ഇരയാകുന്നുണ്ട്. ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടിയെന്നത് കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കുകയെന്നതാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ശിക്ഷ നല്‍കുന്നകാര്യത്തില്‍ പലപ്പോഴും വലിയ വിടവ് കാണുന്നുണ്ട്.

ഗാര്‍ഹികപീഡകര്‍  പുരുഷന്മാരാണെങ്കില്‍  നിയമത്തിന് മുന്നില്‍കൊണ്ട് വരാറില്ലെന്ന് ചൂണ്ടികാണിക്കുന്നു.  നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വര്‍ക്ക് ഷോപ്പില്‍ നിന്നുള്ള വിവരങ്ങള്‍ ഇവര്‍ ചൂണ്ടികാണിക്കുന്നുണ്ട്. 50 ശതമാനം പുരുഷന്മാരും  ഒരിക്കല്‍ പോലും നിയമത്തിന് മുന്നില്‍ വരാത്തവരാണെന്ന്  വ്യക്തമായിരുന്നു.  പൊതു ബോധത്തിന്‍റെ ഒരു പ്രശ്നമാണിത്. ഇക്കാര്യത്തില്‍ അവബോധന പരിപാടികളും ശിക്ഷയും തന്നെയാണ് പ്രധാനകാര്യമെന്ന് വിക്ടോറിയയിലെ ഡീക്കിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള കെയ്റ്റ് ഫിറ്റ്സ് ഗിബോണ്‍ പറയുന്നു.  ഗാര്‍ഹിക പീഡവുമായി ബന്ധപ്പെട്ട് അവബോധപരിപാടികളും പിന്തുണയും രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും ഒരു പോലെ ലഭിക്കുന്നില്ലെന്ന് വെസ്റ്റ് , നോര്‍ത്ത് വെസ്റ്റ്, വെസ്റ്റ് മീത്ത് മേഖലയിലെ ഐറിഷ് പ്രോബേഷന്‍ സര്‍വീസ് റീജണല്‍ മാനേജറായ ഏയ്ലിഷ് ഗെല്‍നോണ്‍ പറയുന്നു.  പടിഞ്ഞാറന്‍ അയര്‍ലന്‍ഡിലും, ഡൊണീഗലിലും  ഇത്തരം പ്രോഗ്രാമുകള്‍ ഇല്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു.  പ്രോബേഷന്‍ സര്‍വീസ് ആണ് ഗാര്‍ഹിക പീഡനകേസുകളുടെ കണക്ക് എടുക്കുന്നത്. ഇതാകട്ടെ വളരെ കുറഞ്ഞ നിരക്കിലുമാണ് രേഖപ്പെടുത്തുന്നത്. ഈ വര്‍ഷം 109  കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 128 സംഭവങ്ങളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്.  ഇരകള്‍ക്ക് സംരക്ഷണം ലഭിക്കുന്നത് കുറവാണെന്ന അഭിപ്രായം തന്നെയായിരുന്നു ഫെര്‍മിയില്‍ നിന്നുള്ള ഗാര്‍ഡ സര്‍ജന്‍റ്   ആന്‍ഡ്രൂ ഗീയറിയും പറഞ്ഞത്. പൊതു നിയമ സംവിധാനത്തില്‍ ഇരകള്‍ക്ക് സംരക്ഷണം ലഭിക്കുന്നില്ലെന്ന്  ആന്‍ഡ്രൂ പറയുന്നു.  പുരുഷന്മാര്‍ പലപ്പോഴും സ്ത്രീകളുടെ മേലുള്ള നിയന്ത്രണം എന്നത് അധികാര സ്ഥാപനം എന്ന നിലയിലാണ് എടുക്കുന്നത്. ഇക്കാര്യത്തില്‍ പൊതു ബോധവും പെരുമാറ്റവും മാറണമെങ്കില്‍ കുട്ടികളായിരിക്കുമ്പോള്‍ തന്നെ പഠനം വേണം. പ്രാഥമിക വിദ്യാഭ്യാസ തലത്തിലേ ശക്തിയെന്നത് കായിമായി ആധിപത്യവും അക്രമവും അല്ലെന്ന് കുട്ടികള്‍ക്ക് അറിയാന്‍ കഴിയണം.

എസ്

Share this news

Leave a Reply

%d bloggers like this: