ഗാര്‍ഹിക പീഡനകേസുകളില്‍ ഇരകളോട് പ്രതികള്‍ക്ക് ആശയവിനിമയം നടത്തുന്നതിന് വിലക്ക് വരുന്നു

ഡബ്ലിന്‍:  ഗാര്‍ഹിക പീഡനകേസുകളില്‍ ഇരകളോട് പ്രതികള്‍ സംസാരിക്കുന്നതിന് വലിക്ക് വരുമെന്ന് സൂചന. പുതിയ നിയമ പ്രകാരം ഫോണ്‍ വഴിയോ ഓണ്‍ലൈനായോ ഇരകളുമായി പീഡകര്‍ ആശയവിനിയമം നടത്തുന്ന് ഒഴിവാക്കുന്നതിന് വ്യവസ്ഥവരുമെന്ന് റിപ്പോര്‍ട്ടുകള്‍. വീഡിയോ വഴി തെളിവ് നല്‍കാനും ഇരകള്‍ക്ക് അവകാശം ലഭിക്കും. കൂടാതെ കോടതി മുറിയില്‍ സാക്ഷിവിസ്താരം നടക്കുമ്പോള്‍ ചെന്ന് നില്‍ക്കാവുന്നവര്‍ക്കും നിയന്ത്രണം വരും. പുതിയ ബില്‍ നീതിന്യായവകുപ്പ് മന്ത്രി ഫ്രാന്‍സസ് ഫിറ്റ്സ് ജെറാള്‍ഡ് പുറത്ത് വിട്ടു.

ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന ആളുടെ സുരക്ഷയെ കരുതി അടിയന്തര ഇടക്കാല നിരോധനവും ബില്ലില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഇതോടെ പീഡകന് വീട്ടില്‍ തുടരാനും സാധിക്കില്ല. ഭരണാഘടനാപരമായി കുറ്റവാളിക്ക് സ്വന്തം പ്രോപ്പര്‍ട്ടിയിലുള്ള അവകാശം, വീടിന്‍റെ ഉടമസ്ഥാവകാശം എന്നിവയെല്ലാം ഗാര്‍ഹിക പീഡന ചട്ടങ്ങളില്‍ വലിയൊരു വിലങ്ങ് തടിയായിരുന്നു. ഇക്കാര്യം നിലനില്‍ക്കന്നതിനാല്‍ ഇരകള്‍ പീഡകനാണ് വീട്ടുടമസ്ഥനെങ്കില്‍ തുടര്‍ന്നും കുറ്റവാളിക്ക് കീഴില്‍ വീട്ടില്‍ തന്നെ കഴിയേണ്ട സാഹചര്യവും ഉണ്ടായിരുന്നു.  ഇരകളുടെ ആവശ്യങ്ങളെ നീതിന്യയ വ്യവസ്ഥയുടെ ഹൃദയത്തില്‍ ചേര്‍ത്ത് നിര്‍ത്തുന്നതാണ് ബില്ലെന്ന് ഫിറ്റ്സ് ജെറാള്‍ഡ് അവകാശപ്പെട്ടു.

ഏകീകരിച്ച നിയമമായി ഇത് ഗാര്‍ഹിക പീഡനത്തിന്‍റെ എല്ലാവിധ വിഭാഗത്തിനും ബാധകമാകും. ഇയു ചട്ടങ്ങള്‍ക്ക് അനുസരിച്ചുള്ള സംരക്ഷണവും ഇരകള്‍ക്ക് ലഭിക്കുന്നതിനും സഹായകരമാകും.  ഇയു ഏജന്‍സി ഫോര്‍ ഫണ്ടമെന്‍റല്‍ റൈറ്റ് പറയുന്നത് പ്രകാരം ഏഴില്‍ ഒരു ഐറിഷ് സ്ത്രീ വീതം ശാരീരികമായോ ലൈംഗികമായോ ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നാണ്.  ഇത് തന്നെ പതിനഞ്ചാം വയിസിലനുഭവിക്കേണ്ടി വരുന്നവരാണ് കൂടുതലും. 1996ന് ശേഷം 206 സ്ത്രീകള്‍ കൊലചെയ്യപ്പെട്ടു. പത്തില്‍ ആറിലേറെ പേരും സ്വന്തം വീട്ടില്‍ വെച്ചാണ് കൊലചെയ്യപ്പെട്ടത്. നീതിന്യാവ്യവസ്ഥ കണ്ടെത്തിയ കേസുകളില്‍ പകുതിയിലേറെ കേസിലും സ്ത്രീയുടെ പങ്കാളിയോ മുന്‍ പങ്കാളിയോ ആണ് കൊലപാതകിയോ അതിന് കാരണമോ ആയിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: