ഗാര്‍ഡയുടെ സമയം ദുരുപയോഗം ചെയ്തുവെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ മാപ്പുപറയുന്നുവെന്ന് മുര്‍ഫി

 

ഡബ്ലിന്‍: കാര്‍ ബ്രേക്ക് ഡൗണ്‍ ആയതിനെതുടര്‍ന്ന് യൂറോപ്യന്‍ അഫയേഴ്‌സ് മിനിസ്റ്റര്‍ ഡാര മുര്‍ഫിയെ കോര്‍ക്കില്‍ നിന്നുള്ള രണ്ടു ഗാര്‍ഡമാര്‍ 200 കിലോമീറ്റര്‍ ദൂരെ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തിച്ച സംഭവത്തില്‍ മുര്‍ഫി ഖേദം പ്രകടിപ്പിച്ചു. ഗാര്‍ഡയുടെ സമയം ദുരുപയോഗം ചെയ്തുവെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ മാപ്പുപറയുന്നുവെന്ന് മുര്‍ഫി അറിയിച്ചു.

കാര്‍ ബ്രേക്ക് ഡൗണ്‍ ആയതിനെതുടര്‍ന്ന് ഗാര്‍ഡയെ സഹായത്തിന് വിളിച്ചതിന് മുര്‍ഫിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. സെപ്റ്റംബര്‍ 13 ന് രാവിലെ മൂന്നുമണിയോടെയാണ് സംഭവം. മുര്‍ഫിയുടെ കാര്‍ കോര്‍ക്കിലെ മിച്ചല്‍സ്ടൗണില്‍ വെച്ചാണ് ബ്രേക്ക്ഡൗണ്‍ ആയത്. ബ്രസല്‍സില്‍ നടക്കുന്ന മൈഗ്രന്റ് െ്രെകസിസിനെക്കുറിച്ചുള്ള മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു അദ്ദേഹം. ആ സമയത്ത് ടാക്‌സി കിട്ടാന്‍ ബുദ്ധിമുട്ടായതിനാല്‍ ഗാര്‍ഡയുടെ സഹായം തേടുകയായിരുന്നുവെന്ന് മുര്‍ഫി വ്യക്തമാക്കി. ഗാര്‍ഡയെ വിളിച്ച് തന്നെ ഒരു ടാക്‌സി സ്റ്റാന്‍ഡിലാക്കിത്തരുമോ എന്നാണ് ചോദിച്ചത്. അവര്‍ പോര്‍ട്ടലോയ്‌സിലെത്തിക്കാമെന്ന് പറഞ്ഞു. അവിടെയെത്തി ടാക്‌സി വിളിച്ച് പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ സമയം കുറവായതിനാല്‍ ഗാര്‍ഡയുടെ വാഹനത്തില്‍ തന്നെ യാത്ര തുടരുകയായിരുന്നുവെന്നും 220 കിലോമീറ്ററോളം ദൂരമുണ്ടായിരുന്നുവെന്നും മുര്‍ഫി വെളിപ്പെടുത്തി. രാത്രിയായിരുന്ന കാരണം മറ്റ് വാഹനങ്ങളൊന്നും ലഭിക്കാന്‍ സാധ്യത കുറവായതുകൊണ്ടാണ് ഗാര്‍ഡയുടെ സഹായം ആവശ്യപ്പെട്ടതെന്ന് മുര്‍ഫി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ഗാര്‍ഡ എത്താറുണ്ടെന്നും ഇത് ഒറ്റപ്പെട്ട സംഭവമെല്ലെന്നും മുര്‍ഫി പറഞ്ഞിരുന്നു. കാര്‍ ബ്രേക്ക് ഡൗണാകുന്നത് സംഭവം പലരുടെയും ജീവിതത്തില്‍ ഉണ്ടാകുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

റൂറല്‍ ഏരിയയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അത് നേരിടാന്‍ ആവശ്യത്തിന് ഗാര്‍ഡമാരില്ലാത്ത പ്രശ്‌നം ഉയര്‍ന്നുവന്നപ്പോഴാണ് മുര്‍ഫിയുടെ യാത്രയും വിമര്‍ശനത്തിനിടയായത്. മുര്‍ഫിയുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റായ തീരുമാനമായിരുന്നു അതെനന് കോര്‍ക്ക് നോര്‍ത്ത് സെന്‍ട്രല്‍ ടിഡി ജോനാഥന്‍ ഒബ്രയ്ന്‍ പറഞ്ഞു. ഗാര്‍ഡയെ വിളിക്കുന്നതിന് പകരം മുര്‍ഫി കുടുംബാംഗങ്ങളെയോ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരെയോ സഹായത്തിന് വിളിക്കേണ്ടതായിരുന്നുവെന്നും ഒബ്രയ്ന്‍ പറയുന്നു. ഗാര്‍ഡ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നുവെന്നും മുര്‍ഫി വിളിച്ചതുകാരണം അവരുടെ ഡ്യൂട്ടി തടസപ്പെട്ടെന്നും സംഭവത്തില്‍ മുര്‍ഫി മാപ്പുപറയണമെന്നും ഇനി ഇത്തരം സംഭവം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ബ്രെയ്ന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടാക്‌സി കിട്ടാനില്ലാത്തതായിരുന്നു പ്രശ്‌നമെന്നും ഗാര്‍ഡയെ വിളിച്ച് സഹായമാവശ്യപ്പെട്ടത് ശരിയായ നടപടിയല്ലെന്ന് പൊതുജനങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ക്ഷമ ചോദിക്കാന്‍ മടിയില്ലെന്നും ഒരു പ്രധാനപ്പെട്ട മീറ്റിംഗില്‍ പങ്കെടുക്കാന്‍ പോകേണ്ടിയിരുന്നതുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനമെടുത്തതെന്നും മുര്‍ഫി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: