ഗാര്‍ഡയുടെ വേഷത്തിലെത്തി വാഹനം തടഞ്ഞ് കവര്‍ച്ച നടത്തുന്ന ക്രിമിനലുകള്‍ രംഗത്ത്, ജാഗ്രത

 

ഡബ്ലിന്‍: ഗാര്‍ഡയുടെ വേഷം ധരിച്ചെത്തി വാഹനം തടഞ്ഞ് കവര്‍ച്ച നടത്തുന്ന തട്ടിപ്പ് വ്യാപകമാകുന്നു. പ്രായമായ ഡ്രൈവര്‍മാരെയാണ് ഇവര്‍ ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞദിവസം വെസ്റ്റ് മീത് കൗണ്ടിയിലെ ബാലിനാകാര്‍ഗിയില്‍ പ്രായമായ ദമ്പതിമാരെ ഇത്തരത്തില്‍ കബളിപ്പിച്ച് മോഷ്ടാക്കള്‍ പണം തട്ടിയെടുത്തതിനെ തുടര്‍ന്ന് പ്രദേശത്ത് അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഗ്രാമപ്രദേശത്തെ ഒറ്റപ്പെട്ട റോഡിലൂടെ വാഹനമോടിച്ച് പോകവെയാണ് ദമ്പതിമാരുടെ കാറുകള്‍ രണ്ടുപേര്‍ തടഞ്ഞത്. കള്ളന്‍മാര്‍ വാഹനമോടിച്ചിരുന്നയാളുടെ തിരിച്ചറിയല്‍ രേഖകളും അഡ്രസും കാണിക്കാന്‍ ആവശ്യപ്പെടുകയും ഇതിനായി അയാള്‍ പേഴ്‌സ് എടുത്തപ്പോള്‍ അത് തട്ടിപ്പറിച്ചെടുത്ത് രക്ഷപ്പെടുകയും ചെയ്തു. പേഴ്‌സില്‍ കാര്യമായ തോതില്‍ പണം സൂക്ഷിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് മിഡ്‌ലാന്‍ഡ് കമ്മ്യൂണിറ്റിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് ലോംഗ്‌ഫോര്‍ഡ് ആന്‍ഡ് വെസ്റ്റ്മീത് ഫിയന്ന ഫെയില്‍ ടിഡി റോബര്‍ട്ട് ട്രോയ് പറഞ്ഞു. കള്ളന്‍മാര്‍ കരുതിക്കൂട്ടിയാണ് തട്ടിപ്പുനടത്താനിറങ്ങുന്നത്. ഇതിനായി കുടിയമായ തന്ത്രങ്ങള്‍ സ്വീകരിക്കാനും അവര്‍ക്ക് മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ പൊതുജനങ്ങള്‍ക്ക് ഗാര്‍ഡയോട് തിരിച്ചറിയല്‍ രേഖ ഹാജരാക്കാന്‍ ആവശ്യപ്പെടാമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം മോഷണങ്ങളും തട്ടിപ്പുകളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉള്‍പ്രദേശങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് റോസ്‌കോമണിലെ ജനങ്ങള്‍ ആവശ്യപ്പെട്ടു.
തട്ടിപ്പുകാരെ പിടികൂടാന്‍ അയര്‍ലന്‍ഡിലെ ഗ്രാമപ്രദേശങ്ങളില്‍ നിരീകഷണ ക്യാമറകള്‍ അത്യാവശ്യമാണെന്ന് ലോക്കല്‍ ഫിയന്ന ഫെയില്‍ സെനറ്റര്‍ ടെി ലെന്‍ഡന്‍ പറഞ്ഞു.

എജെ-

Share this news

Leave a Reply

%d bloggers like this: