ഗാര്‍ഡമാര്‍ക്ക് നേരെ ആക്രമണം വര്‍ധിക്കുന്നു..ഈ വര്‍ഷം റെക്കോര്‍ഡ് നിരക്കില്‍ എത്തിയേക്കും

ഡബ്ലിന്‍:  ഗാര്‍ഡയ്ക്ക് നേരയുള്ള അതിക്രമവും  ചുമതല തടസപ്പെടുന്നതും കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത്  വര്‍ഷത്തിനിടെ ഗാര്‍ഡയ്ക്ക് നേരെ 2,600ലേറെ അക്രമങ്ങളോ ചുമതല തടസപ്പെടുത്തുലുകളോ  റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  2012ലായിരുന്നു ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നേരിടേണ്ടി വന്ന വര്‍ഷം. തൊട്ടടുത്ത വര്‍ഷം കറഞ്ഞെങ്കിലും പിന്നീട് വര്‍ധിച്ചു.

332  സംഭവങ്ങളായിരുന്നു 2012ല്‍ റിപ്പോര്‍ട്ട് ചെയ്തത്. 263 ആയി കുറഞ്ഞെങ്കിലും 2014 ല്‍ 282  ലേയ്ക്ക് വര്‍ധിക്കുകയും ചെയ്തു.  ഈവര്‍ഷം ആദ്യ മൂന്ന് മാസം കൊണ്ട് 84 സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത് ഇതേ നില തുടര്‍ന്നാല്‍ റെക്കോര്‍ഡ് നിരക്കിലായിരിക്കും വര്‍ഷാവസാനമാകുമ്പോള്‍ ഗാര്‍ഡക്ക് നേരെയുള്ള അക്രമങ്ങള്‍.  336 സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തേക്കാമെന്നാണ് നിഗമനം.

ഗാര്‍ഡക്ക് നേരെ ആക്രമണം നടക്കുന്നത് കൂടിയാല്‍ ക്രമസമാധാന പാലനത്തിന് തകര്‍ച്ച സംഭവിക്കും. ഇതേ രീതിയിലാണ് ഭീഷണ നേരിടുന്നതെങ്കില്‍ തൊഴില്‍ ചെയ്യുക എളുപ്പമായിരിക്കില്ലെന്ന് ഗാര്‍ഡ പ്രതിനിധികല്‍ വ്യക്തമാക്കുന്നു. കൂടാതെ ഗാര്‍ഡയാകുന്നതിന് അധികം പേര്‍ താത്പര്യം പ്രകടിപ്പിക്കാതെയും ആയി തീരും. ഗാര്‍ഡമാര്‍ പൊതു ജന സേവകരാണന്നും അവരുടെ ചുമതലായണ് ചെയ്യുന്നതെന്നതെന്നും പൗരന്മാര്‍ മനസിലാക്കണമെന്ന അഭ്യാര്‍ത്ഥനയും ഗാര്‍ഡ പ്രതിനിധികള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

ജനുവരിയില്‍ ഗാര്‍ഡ റപ്രസെന്‍റേറ്റീവ് അസോസിയേഷന്‍ ഗാര്‍ഡമാര്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ ഏറ്റവും മോശപ്പെട്ട രീതിയിലാകുന്നതായി ആശങ്ക പ്രകടിപ്പിച്ചിരുന്നു. പല ആക്രമണങ്ങളും രേഖപ്പെടുത്തുന്നുമില്ലെന്ന് ചൂണ്ടികാണിച്ചിരുന്നു. ഗാര്‍ഡമാരുടെ കുടുംബങ്ങള്‍ക്ക് നേരെ ഭീഷണി ഉണ്ടായാല്‍ അതിനെ കുറ്റമായി കാണമെന്നും ആവശ്യപ്പെട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: