ഗാര്‍ഡ ഡി എന്‍.എ സാമ്പിള്‍ ശേഖരിക്കുന്നത് പരിശീലനത്തിന് പകരം വീഡിയോ നോക്കിയിട്ടെന്ന് വെളിപ്പെടുത്തല്‍: ഫോറന്‍സിക് വകുപ്പില്‍ നടക്കുന്നത് ശക്തമായ നിയമ ലംഘനങ്ങള്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കുറ്റകൃത്യവുമായി ബന്ധപെട്ട് നിര്‍ണ്ണായക തെളിവുകള്‍ നല്‍കുന്ന ഫോറന്‍സിക് വകുപ്പില്‍ ഉദ്യോഗസ്ഥര്‍ കുറവെന്ന് വെളിപ്പെടുത്തല്‍. ഇതിനാല്‍ ഡി.എന്‍.എ സാമ്പിള്‍ ശേഖരിക്കുകയും, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിദഗ്ദ്ദ പരിശീലനം ഇല്ലാത്ത പോലീസ് ഉദ്യോഗസ്ഥരും ചെയ്യുന്നതായി റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി ഗാര്‍ഡയെ കേന്ദ്രീകരിച്ചു നടത്തിയ ഒരു സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

പരിശീലനം ഇല്ലാത്ത ഗാര്‍ഡകള്‍ ഡി.എന്‍.എ സാമ്പിള്‍ എടുക്കുന്നത് യൂട്യൂബ് വീഡിയോ നോക്കിയാന്നെന്നും ഇവര്‍ പറയുന്നു. അയര്‍ലണ്ടിലെ ഒരു ദേശീയ മാധ്യമമാണ് ഗുരുതരമായ പിഴവ് റിപ്പോര്‍ട്ട് ചെയ്തത്. ഫോറന്‍സിക് വകുപ്പില്‍ ബന്ധപ്പെട്ട ഉദ്യഗസ്ഥരുടെ എണ്ണം കുറവായതിനാല്‍ ഡി.എന്‍.എ സാമ്പിള്‍ എടുക്കുന്നതു പോലുള്ള പ്രധാന ജോലികള്‍ പരിശീലനം നേടാത്തവരെ ഏല്പിക്കുന്നത് വലിയ പ്രത്യാഘതങ്ങള്‍ ഉണ്ടാക്കും. 2015 മുതലാണ് ഗാര്‍ഡയില്‍ നാഷണല്‍ ഫോറന്‍സിക് കോഡിനേഷന്‍ ഓഫീസില്‍ ഡി.എന്‍.എ ഡേറ്റാ ബെയ്സ് സംവിധാനം ആരംഭിച്ചത്.

രാജ്യത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതോടെ നിരവധി കേസുകളിലെ പ്രധാന തെളിവും ഡി.എന്‍.എ സാമ്പിള്‍ തന്നെയാണ്. പരിശീലനം ഇല്ലാത്തവരെ കൊണ്ട് വളരെ ഗൗരവമേറിയ ജോലികള്‍ ചെയ്യിപ്പിക്കുന്നത് കേസിന്റെ വിധിയെ സ്വാധീനിക്കും. തെളിവുകള്‍ ഒട്ടും ഇല്ലാത്ത ചില കേസുകളില്‍ ഡി.എന്‍.എ ഫലത്തിന്റെ അടിസ്ഥാനത്തില്‍ വിധി നിര്‍ണ്ണയിക്കാറുണ്ട്. സംഭവം പുറത്തു വന്നതോടെ ഗാര്‍ഡ കമ്മീഷണര്‍ക്കെതിരെയും ആരോപണം ശക്തമാണ്.

Share this news

Leave a Reply

%d bloggers like this: