ഗാന്ധി സ്മൃതിയില്‍ ബ്രിട്ടന്‍ നാണയങ്ങള്‍ പുറത്തിറക്കുന്നു

ലണ്ടണ്‍ : ഗാന്ധിയുടെ 150 മത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി നാണയങ്ങള്‍ ഇറക്കുമെന്ന് ബ്രിട്ടീഷ് ചാന്‍സിലര്‍ സാജിദ് ജാവിദ്. ഗാന്ധി പഠിപ്പിച്ച കാര്യങ്ങള്‍ ലോകം ഒരിക്കലും മറക്കില്ല അതിനാല്‍ തന്നെ യുകെയുടെ റോയല്‍ മിന്റ് ഗാന്ധിജിയുടെ സ്മരണാര്‍ത്ഥം നാണയങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചുവെന്നാണ് സാജിദ് വ്യക്തമാക്കിയത്. അധികാരം സമ്പത്തില്‍ നിന്നോ ഉയര്‍ന്ന ഇടത്തില്‍ നിന്നോ മാത്രം വരുന്നതല്ലെന്ന് ഗാന്ധി ഞങ്ങളെ പഠിപ്പിച്ചു എന്നും സാജിദ് പറഞ്ഞു

ഗാന്ധി പഠിപ്പിച്ച ജീവിത മൂല്യങ്ങളും കൊണ്ടാണ് ഞങ്ങളുടെ മുന്‍തലമുറ ബ്രിട്ടനിലേക്ക് വന്നതെന്നും കൂട്ടിച്ചേര്‍ത്ത സാജിദ് നാണയങ്ങള്‍ ഇറക്കാനുള്ള നടപടികള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അറിയിച്ചു. ഗാന്ധിജിക്ക് ആദരവായി നാണയം ഇറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ റോയല്‍ മിന്റിന് മുന്നിലും അവതരിപ്പിച്ചിരുന്നു. ലോകത്ത് അന്തരാഷ്ട്ര സമാധാന സര്‍വകലാശാല ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങള്‍ ഗാന്ധിജിയുടെ 150 ജന്മദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: