ഗവണ്‍മെന്റിന്റെ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കുക

 

ഓരോ 15 മിനിറ്റിലും രാജ്യമെമ്പാടുമുള്ള റേഡിയോ സ്റ്റേഷനുകള്‍ ജാഗ്രത മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.
അയര്‍ലാന്‍ഡില്‍ ആഞ്ഞടിച്ച ഒഫീലിയ ചുഴലിക്കാറ്റിനെ രാജ്യത്തിന്റെ ചരിത്രത്തില്‍ ‘അഭൂതപൂര്‍വ്വമായ’ സംഭവം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

ജനങ്ങളോട് വീട്ടിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടാനാണ് മെറ്റ് ഐറാന്‍ നിര്‍ദ്ദേശിക്കുന്നത്. എല്ലാ 15 മിനിറ്റിലും പ്രക്ഷേപണം ചെയ്യുന്ന സര്‍ക്കാര്‍ മുന്നറിയിപ്പ് പൊതുജനം ജാഗ്രത പുലര്‍ത്തുന്നതിന് ഓര്‍മിപ്പിക്കുന്നു.

മെറ്റ് ഐറാന്റെ അഭിപ്രായമനുസരിച്ച് ഒഫീലിയ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 50 mm മുതല്‍ 100 മില്ലിമീറ്റര്‍ വരെ മഴയും അതിശക്തമായ കാറ്റും ഉണ്ടാകുമെന്ന് കരുതുന്നു.

രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ രാവിലെയും, കിഴക്കന്‍ കൗണ്ടികളില്‍ ഉച്ചക്ക് ശേഷവും വിനാശകരമായ കൊടുങ്കാറ്റും പേമാറ്റിയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വെളിപ്പെടുത്തല്‍. കനത്ത മഴയും തീരക്കടലിലുണ്ടാകുന്ന കൊടുങ്കാറ്റും പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമാകും.

 

Share this news

Leave a Reply

%d bloggers like this: