ഗര്‍ഭിണികള്‍ക്കുള്ള ചികിത്സാ അവധി സംബന്ധിച്ച മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു

ഗര്‍ഭിണികളുടെ ചികിത്സാവധി സംബന്ധിച്ച മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിന് പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ ആന്‍ഡ് റിഫോം ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകാരം നല്‍കി.

പുതിയ പബ്ലിക് സര്‍വീസ് സിക്ക് ലീവ് സ്‌കീം നിലവില്‍ വരുന്നതിനു മുന്‍പുള്ള ഗര്‍ഭിണികളുടെ ചികിത്സാ അവധികള്‍ ഇളവ് ചെയ്യും. നിലവിലെ സ്‌കീം അനുസരിച്ച് പെയ്ഡ് സിക്ക് ലീവ് കണക്കാക്കുന്നതിനാണിത്. ഗര്‍ഭിണികള്‍ക്കുള്ള പെയ്ഡ് സിക്ക് ലീവ് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഉപയോഗിച്ചു തീര്‍ന്നിട്ടുള്ള സ്ത്രീകള്‍ക്ക് അധികമായി പകുതി ശമ്പളത്തില്‍ നോണ്‍ പ്രെഗ്‌നന്‍സി സിക്ക് ലീവിന് അര്‍ഹതയുണ്ടായിരിക്കും. ഗര്‍ഭാവസ്ഥയില്‍ എടുത്തിട്ടുള്ള സിക്ക് ലീവുകളുടെ അത്രയും ദിവസങ്ങള്‍ തന്നെയാകും അധികമായി അനുവദിക്കുക. എന്നാല്‍ ഇത് സാധാരണ സിക്ക് ലീവിനേക്കാല്‍ കൂടുതലാകരുത്. 183 ദിവസമാണ് സാധാരണ നോണ്‍ പ്രെഗ്‌നന്‍സി സിക്ക് ലീവുകളുടെ ആകെ എണ്ണം. നാലു വര്‍ഷത്തിനിടെ എടുത്തിട്ടുള്ള ആകെ നോണ്‍പ്രെഗ്‌നന്‍സി സിക്ക് ലീവുകളുടെ എണ്ണമാണ് കണക്കാക്കുക.

ഈ രണ്ടു നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി അവധി മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി പുതിയ സ്‌കീം ഉടന്‍ നിലവില്‍ വരും. ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 31 മാര്‍ച്ച് 2014 മുതലും വിദ്യാഭ്യാസ മേഖലയില്‍ സെപ്തംബര്‍ ഒന്നു മുതലും ആയിരിക്കും പുതിയ സ്‌കീം പ്രകാരമുള്ള അവധി ലഭ്യമാകുക. എല്ലാ ജീവനക്കാര്‍ക്കും എച്ച്ആര്‍ മാനേജര്‍മാര്‍ക്കും ഇതു സംബന്ധിച്ച അറിയിപ്പ് ലഭ്യമാക്കുന്നതിന് ഐഎന്‍എംഒ എച്ച്എസ്ഇയില്‍ നിന്ന് സ്ഥിരീകരണം തേടിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രദേശത്തെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഓഫീസറുമായി ബന്ധപ്പെടുക.

Share this news

Leave a Reply

%d bloggers like this: