ഗര്‍ഭിണികളില്‍ പാരസെറ്റമോള്‍ ഉണ്ടാക്കുന്ന വിപത്ത് ചെറുതല്ലെന്ന് പഠനങ്ങള്‍

ലണ്ടന്‍: ഗര്‍ഭകാലത്ത് പാരസെറ്റമോള്‍ ടാബ്ലെറ്റ് ഉണ്ടാകുന്ന വിപത്തിനെ കരുതിയിരിക്കാന്‍ ഗവേഷകരുടെ മുന്നറിയിപ്പ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ പനിക്കോ മറ്റു വേദനകള്‍ക്കോ ഈ ടാബ്ലെറ്റ് ഉപയോഗിക്കുന്നത് ജനിക്കാനിരിക്കുന്ന കുഞ്ഞിന് ഭാവിയില്‍ വന്ധ്യത ഉണ്ടാകാന്‍ കാരണമാകുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. യു.കെ യില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

സൊസൈറ്റി ഫോര്‍ എന്‍ഡോക്രൈനോളജി പ്രസിദ്ധീകരിക്കുന്ന എന്‍ഡോക്രൈന്‍ കണക്ഷന്‍സ് എന്ന ജേര്‍ണലിലാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത പബ്ലിഷ് ചെയ്തിട്ടുള്ളത്. ഈ പഠനങ്ങള്‍ ശരിവെയ്ക്കുന്ന നിഗമനകളാണ് കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍ ഡേവിഡ് ക്രിസ്റ്റന്‍സണും പങ്കുവെയ്ക്കുന്നത്.ഗര്‍ഭാവസ്ഥയില്‍ ഭൂരിപക്ഷം ഡോക്ടര്‍മാരും പനിക്ക് പാരസെറ്റമോള്‍ നല്‍കിവരുന്നുണ്ട് . ഇത് അപകടകരമാണെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: