ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകളോട് ക്ഷമിക്കാന്‍ പുരോഹിതന്‍മാരോട് പോപ്പ്

വത്തിക്കാന്‍ : ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകള്‍ക്കും അതു ചെയ്തുകൊടുക്കുന്ന ഡോക്ടര്‍മാര്‍ക്കും പുരോഹിതര്‍ ക്ഷമ നല്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ജൂബിലി വര്‍ഷത്തോടനുബന്ധിച്ചാണ് പോപ്പ് പുരോഹിതന്‍മാരോട് ഇത് അറിയിച്ചത്. ഗര്‍ഭഛിദ്രം നടത്തിയ എല്ലാ സ്ത്രീകളുടേയും പാപഭാരം മായ്ക്കാനായി എല്ലാ പുരോഹിതന്‍മാരും ജൂബിലി വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ തയ്യാറാകണമെന്നും അവരോട് ക്ഷമിക്കണമെന്നും പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വ്യക്തമാക്കി. ഭ്രൂണഹത്യയ്ക്ക് വിധേയയാകുന്ന എല്ലാവര്‍ക്കും തങ്ങല്‍ ചെയ്യാന്‍ പോകുന്നതിനെക്കുറിച്ച് അറിവുണ്ടെന്നും പലര്‍ക്കും മറ്റൊരു വഴിയും മുന്നിലില്ലാത്ത അവസ്ഥയിലാണ് ഗര്‍ഭഛിദ്രം നടത്താന്‍ തയ്യാറാവുന്നതെന്നും ജൂബിലിയുമായി ബന്ധപ്പെട്ടു നല്കിയ സന്ദേശത്തില്‍ വ്യക്തമാക്കി. ഗര്‍ഭഛിദ്രത്തിനു തയ്യാറെടുക്കുന്ന മാതാവ് കടുത്ത സമ്മര്‍ദ്ദങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും, പല സ്ത്രീകളും ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് അബോര്‍ഷന്‍ എന്ന തീരുമാനത്തിലെത്തുന്നതെന്നും അര്‍ജന്റീനിയന്‍ സ്വദേശിയായ പുരോഹിതന്‍ വ്യക്തമാക്കി. ഇത്തരം സ്ത്രീകള്‍ക്ക് മാപ്പു നല്കാനുളള സഭയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും പുരോഹിതന്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: