ഗര്‍ഭഛിദ്രം തടയുന്ന നിയമം എടുത്ത് കളയണമെന്നാവശ്യപ്പെട്ട് കലാസാംസ്കാരിക പ്രവര്‍ത്തകരും രംഗത്ത്

ഡബ്ലിന്‍:    രാജ്യത്തെ ഗര്‍ഭഛിദ്രം തടയുന്നതിന് കാരണമായിരിക്കുന്ന എട്ടാം ഭരണഘടനാ ഭേദഗതി  പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഭിനേതാക്കളും എഴുത്തുകാരും  ചിത്രകാരും അടങ്ങുന്ന സംഘം രംഗത്ത്. 240 കലാസാംസ്കാരിക പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ച്സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കാനിരിക്കുകയാണ്. കലാകാരികളായ സീസ്ലി ബെര്‍നാന്‍, എന്‍യ ജോര്‍ദാന്‍, ആലീസ് മഹര്‍,പൗളാ മീഹാന്‍, തുടങ്ങിയവര്‍  ചേര്‍ന്ന് പുതിയ ക്യാംപെയിന്‍പരിപാടിക്ക് തുടക്കമിടുകയായിരുന്നു. എല്ലാ കലാപ്രവര്‍ത്തകരോടും പരാതിയില്‍ ഒപ്പിടണമെന്ന് സംഘം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

1983ലെ ഹിതപരിശോധനയെ തുടര്‍ന്ന്  ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ വ്യവസ്ഥ സ്ത്രീകള്‍ക്ക് മതിയായ പരിചരണം രാജ്യത്ത് ലഭിക്കുന്നതിന് തടസമാണെന്ന് ക്യാംപെയിനുകാര്‍ വ്യക്തമാക്കുന്നു. നിയമം ഐറിഷ് പൗരന്മാര്‍ക്ക് അപമാനകരമാണ്.  ഭരണഘടനയുടെ അന്തസത്തയെ അട്ടിമറിക്കുന്നതാണ് എട്ടാം ഭേദഗതിയെന്നും ആരോപിക്കുന്നുണ്ടിവര്‍.  രാജ്യം അന്തര്‍ദേശീയ മനുഷ്യാവകാശ  മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നതിന് പ്രധാന കാരണം എട്ടാം ഭരണഘടനാ ഭേദഗതിയാണ്. സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് ഇത് തടസമായി നില്‍ക്കുന്നു. ഇതിനെ നിയമപരമായി തന്നെ റദ്ദാക്കേണ്ടതുണ്ട്.

ലോക നിലവാരത്തിലുളഅള ലൈംഗിക ആരോഗ്യ ചികിത്സാ സംവിധാനം ഉപയോഗിച്ച് ഐറിഷ് സ്ത്രീകള്‍ക്കും സേവനത്തിന് അവസരമൊരുങ്ങണം. രാജ്യത്തെ സ്ത്രീകള്‍ക്ക് നിയമം കഷ്ടതയാണ് നല്‍കുകയെന്നും മെഹര്‍ പറയുന്നു. പൊതു തിരഞ്ഞെടുപ്പില്‍  നിയമം എടുത്തുകളയുമെന്ന് വ്യക്തമാക്കുന്നവര്‍ക്കായിരും കലാകാരന്മാര്‍ വോട്ട് രേഖപ്പെടുത്തേണ്ടതെന്നും വ്യക്തമാക്കുന്നുണ്ട്.  ഗര്‍ഭഛിദ്രംതടയുന്നതോടെ നിയമം ലൈംഗിക വിവേചനം ഇല്ലാതെ തുല്യ നീതി നല്‍കുമെന്ന ഭരണഘടനാ ഉറപ്പിനെ ലംഘിക്കുകയാണ്. സ്ത്രീക്ക് സ്വന്തം ആരോഗ്യകാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശവും നിയമം തടയുന്നതായി ക്യംപെയിനുകാര്‍ അവകാശപ്പെട്ടു. 20-80 വയസ് വരെയുള്ള കലാപ്രവര്‍ത്തകരാണ് പരാതയില്‍ ഒപ്പിട്ടിരിക്കുന്നത്. artistsrepealthe8th.com  എന്ന വെബ്സൈറ്റും തുടങ്ങിയിട്ടുണ്ട് ഇവര്‍.

Share this news

Leave a Reply

%d bloggers like this: