ഗര്‍ഭകാലത്ത് മധുരം കൂടിയാല്‍ കുട്ടിക്ക് ആസ്മ സാധ്യത വര്‍ദ്ധിക്കുമെന്ന് പുതിയ കണ്ടെത്തല്‍

ഗര്‍ഭകാലത്ത് മധുരം അകത്താക്കുന്നവര്‍ സൂക്ഷിക്കുക;ഗര്‍ഭസ്ഥ ശിശുവിന് ആസ്മ ഉള്‍പ്പെടെയുള്ള അലര്‍ജി രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത 90 ശതമാനം കൂടുതലാണ്. യു.കെ യില്‍ 9000 അമ്മമാരിലും അവരുടെ കുട്ടികളിലും നടത്തിയ പഠനത്തില്‍ ഗവേഷകര്‍ അമ്മാമാരിലെ പ്രമേഹവും കുട്ടികളിലെ ആസ്മയും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 235 ദശലക്ഷം പേര്‍ക്ക് ആസ്ത്മ ഉള്ളതായി കണക്കാക്കപ്പെടുന്നു, ഇത് കുട്ടികളില്‍ സാധാരണ രോഗമാണ്. 2025 ആകുമ്പോഴേക്കും ആ എണ്ണം 400 മില്യണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ലോകമെമ്പാടുമുള്ള കുട്ടികളില്‍ അലര്‍ജി രോഗങ്ങള്‍ 40% അല്ലെങ്കില്‍ 50% വരെ വര്‍ദ്ധിക്കുന്നുവെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് അലര്‍ജി, ആസ്ത്മ ആന്‍ഡ് ഇമ്യൂണോളജി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 10.6% കുട്ടികളില്‍ ശ്വാസകോശ അലര്‍ജി രോഗങ്ങള്‍ കണ്ടെത്തിയിരുന്നു.

പഴങ്ങളിലും, പഴച്ചാറുകളിലും, മധുര പാനീയങ്ങള്‍, സിറപ്പ് എന്നിവയില്‍ അടങ്ങിയിട്ടുള്ള ഫ്രക്‌റ്റോസ് എന്ന മധുരപദാര്‍ഥം ഗര്‍ഭിണികളില്‍ ആവശ്യത്തിലധികം നിക്ഷേപിക്കപെട്ടാല്‍ കുട്ടികളില്‍ 7 വയസ്സ് വരെ നിലനിന്നേക്കാവുന്ന കടുത്ത ആസ്മ, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ലണ്ടന്‍ ആസ്ഥാനമായ ക്യൂന്‍ മേരി യൂണിവേഴ്‌സിറ്റിയുടെ പ്രഫസര്‍ സെയ്ഫ് ഷഹീന്റെ നേതൃത്വത്തിലാണ് ഗവേഷണം പൂര്‍ത്തീകരിച്ചത്. അമ്മമാരില്‍ പ്രമേഹം കുട്ടികളില്‍ തോക്ക് രോഗമായ എക്‌സിമ ഉണ്ടാക്കുമെന്ന വാദത്തെ പൂര്‍ണമായും തള്ളിയ പഠനസംഘം ഇതിലൂടെ മറ്റൊരു സുപ്രധാന കണ്ടെത്തല്‍ നടത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട രണ്ട് ഘട്ട പരീക്ഷണങ്ങള്‍ കൂടി വിജയിച്ചാല്‍ കുട്ടികളിലുണ്ടാകുന്ന അലര്‍ജി രോഗങ്ങളെ ഗര്‍ഭകാലത്ത് തന്നെ തടയാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: