ഗര്‍ഭാശയ ക്യാന്‍സര്‍ നിര്‍ണ്ണയം നടത്താന്‍ പുതിയ ടെസ്റ്റ് വികസിപ്പിച്ച് പാരീസ് ഗവേഷകര്‍ : പുതിയ കണ്ടുപിടിത്തത്തിലൂടെ കുറഞ്ഞചെലവിലും, കുറഞ്ഞ സമയത്തിനുള്ളിലും രോഗം സ്ഥിരീകരിക്കാനാകും

പാരീസ് : ഗര്‍ഭാശയ മുഖ ക്യാന്‍സര്‍ കണ്ടെത്താന്‍ പുതിയ ടെസ്റ്റ് വികസിപ്പിച്ച് ഫ്രാന്‍സിലെ ഗവേഷകര്‍. നിലവിലുള്ള സ്‌മെയെര്‍ ടെസ്റ്റ് നടത്തുമ്പോഴുണ്ടാകുന്ന സമയവും, പണച്ചെലവും കുറയ്ക്കാമെന്നതാണ് പുതിയ ടെസ്റ്റിന്റെ നേട്ടം. രണ്ടു തരം ടെസ്റ്റിലൂടെ തന്നെ ഗര്‍ഭാശയ അര്‍ബുദ സാധ്യത മനസിലാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഹ്യൂമന്‍ പാപ്പിലോമാ വൈറസ് ഉള്ളവരിലാണ് സാധാരണ അര്‍ബുദ സാധ്യത ഉള്ളത്. സ്ത്രീകളില്‍ ഈ വൈറസിന്റെ സാനിധ്യം 99 ശതമാനവും ഗര്‍ഭാശയ അര്‍ബുദത്തിന് കാരണമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

നിലവില്‍ സ്മിയെര്‍ ടെസ്റ്റ് എന്നറിയപ്പെടുന്ന രോഗ നിര്‍ണ്ണയ രീതിയാണ് തുടരുന്നത്. ഈ ടെസ്റ്റ് ലൂടെ രോഗം തിരിച്ചറിയാന്‍ കൂടുതല്‍ സമയം ആവശ്യമാണ്, അതുപോലെ പണച്ചെലവും വര്‍ധിക്കും. മാത്രമല്ല ഇതൊരു സ്‌ക്രീനിംഗ് ടെസ്റ്റ് മാത്രമായതിനാല്‍ രോഗ സാധ്യത ഉണ്ടോ എന്ന കാര്യതയില്‍ ആരോഗ്യ വിദഗ്ദ്ധര്‍ക്ക് തന്നെ ആശയ കുഴപ്പം സൃഷ്ടിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഈ ടെസ്റ്റുമായി ബന്ധപെട്ടു അയര്‍ലണ്ടില്‍ വന്‍ വിവാദങ്ങളാണ് ഉടലെടുത്തത്. പ്രാരംഭത്തില്‍ രോഗ ലക്ഷങ്ങള്‍ കണ്ടെത്താത്തവര്‍ക്ക് പിന്നീട് രോഗം കണ്ടെത്തിയ സംഭവങ്ങളും നിരവധിയായിരുന്നു.

ഗര്‍ഭാശയ ഭാഗങ്ങളില്‍ രൂപപ്പെടുന്ന അര്‍ബുദ ലക്ഷങ്ങള്‍ തുടക്കത്തില്‍ സ്മിയെര്‍ ടെസ്റ്റില്‍ കണ്ടെത്താന്‍ കഴിയാത്തതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. മാത്രമല്ല ഇതുമായി ബന്ധപ്പെട്ടു അനാവശ്യമായ മറ്റു ടെസ്റ്റുകളും നടത്തേണ്ടതുണ്ട്. എന്നാല്‍ HPV RNA-Seq എന്നറിയപ്പെടുന്ന പുതിയ ടെസ്റ്റ് വഴി രോഗ ലക്ഷങ്ങള്‍ അടക്കം രോഗി ഇപ്പോള്‍ അര്‍ബുദത്തിന്റെ ഏതു സ്റ്റേജില്‍ ആണെന്നും തിരിച്ചറിയാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ വിജയമായിരുന്നതായും ഗവേഷകര്‍ പറയുന്നു. അയര്‍ലണ്ടില്‍ ഓരോ മൂന്ന് വര്‍ഷങ്ങളിലും 26 മുതല്‍ 60 വയസ്സുവരെയുള്ള സ്ത്രീകളില്‍ ആണ് സ്മിയെര്‍ ടെസ്റ്റ് നടത്തിവരുന്നത്. കഴിഞ്ഞ ദിവസം ചില സാങ്കേതിക തകരാറുകളെ തുടര്‍ന്ന് 4000 ത്തോളം ടെസ്റ്റ് റിസള്‍ട്ട് നല്കാന്‍ കഴിഞ്ഞിരുന്നില്ല.

പുതുതായി വികസിപ്പിച്ച ടെസ്റ്റ് നു ഇതുപോലെയുള്ള കാത്തിരിപ്പിന്റെ ആവശ്യമില്ല എന്ന് മാത്രമല്ല വ്യക്തമായി രോഗ നിര്‍ണ്ണയം നടത്താന്‍ കഴിയുന്നതോടെ കൃത്യമായ ചികിത്സയും നടത്താന്‍ കഴിയും. പുതിയ ടെസ്റ്റ് വിപുലമാകുന്നത്തോടെ ഓരോ ടെസ്റ്റിനും 20 യൂറോയില്‍ താഴെ മാത്രമേ ചെലവുണ്ടാകു എന്നും ഗവേഷകര്‍ പറയുന്നു. ഈ രീതി മലാശയ അര്‍ബുദം, മസ്തിഷ്‌ക്ക അര്‍ബുദം എന്നിവ തിരിച്ചറിയാനും പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

Share this news

Leave a Reply

%d bloggers like this: