ഖുണ്ടൂസ് ആശുപത്രി ആക്രമണം: യുഎസ് സൈനിക മേധാവി കുറ്റസമ്മതം നടത്തി

 
വാഷിംഗ്ടണ്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖുണ്ടൂസ് ആശുപത്രിയില്‍ നടത്തിയ ആക്രമണം തെറ്റായിപ്പോയെന്നു അഫ്ഗാനിലെ യുഎസ് സേന കമാന്‍ഡര്‍ ജോണ്‍ കാംപ്‌ബെലിന്റെ കുറ്റസമ്മതം. ഖുണ്ടുസ് നഗരം പിടിച്ച താലിബാനെ തുരത്തുന്നതിന് അഫ്ഗാന്‍ സൈനികരുടെ അഭ്യര്‍ഥന പ്രകാരമാണ് എത്തിയത്. മെഡിക്കല്‍ സംഘത്തിനെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ചു ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിനോടു വിശദീകരിക്കുകയായിരുന്നു കാംപ്‌ബെല്‍.

ശനിയാഴ്ച ഖുണ്ടൂസ് നഗരത്തില്‍ അന്തര്‍ദേശീയ ജീവകാരുണ്യ സംഘടന നടത്തിയിരുന്ന ആശുപത്രിയില്‍ യുഎസ് യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ് (എംഎസ്എഫ്) എന്നുകൂടി അറിയപ്പെടുന്ന ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടന നടത്തിയിരുന്ന ആശുപത്രിയിലായിരുന്നു ആക്രമണം നടന്നത്.

വിമാനാക്രമണം നടന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷണത്തിനു വൈറ്റ് ഹൗസും പെന്റഗണും ഉത്തരവിട്ടിരുന്നു. എന്നാല്‍, സംഭവത്തെക്കുറിച്ചു സ്വതന്ത്ര അന്വേഷണം നടത്താന്‍ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സും തീരുമാനിക്കുകയായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: