ഖത്തര്‍ എയര്‍വേസ് ഇന്ത്യയില്‍ വിമാന കമ്പനി തുടങ്ങുന്നു; കുറഞ്ഞത് 100 വിമാനങ്ങളെങ്കിലും സര്‍വീസിനുണ്ടാകും

 

കുറഞ്ഞത് നൂറു വിമാനങ്ങളുമായി ഇന്ത്യയില്‍ വിമാന കമ്പനിക്കു തുടക്കമിടുമെന്ന് ഖത്തര്‍ എയര്‍വേസ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ അറിയിച്ചു. ഇന്ത്യയില്‍ തുടക്കമിടുന്ന എയര്‍ലൈന്‍സില്‍ ഏതു തരത്തിലുള്ള വിമാനമായിരിക്കും ഉള്‍പ്പെടുത്തുക എന്ന് അദ്ദേഹം വെളിപ്പെടുത്തയില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയില്‍ എയര്‍ലൈന്‍സ് തുടങ്ങുന്നതു സംബന്ധിച്ച് ബേക്കര്‍ സൂചന നല്‍കിയിരുന്നു.

ആഗോള തലത്തില്‍ വലിയ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍ അതീവ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. സാമ്പത്തിക വന്‍ശക്തിയായി വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേസ് ഡിസംബറില്‍ അറിയിച്ചിരുന്നു.

വിദേശ വിമാന കമ്പനികളെ ഒഴിവാക്കി, വ്യോമയാന മേഖലയിലെ പ്രാദേശിക വിമാന കമ്പനികളില്‍ 100 ശതമാനം ഓഹരി പങ്കാളിത്തമുള്ള വിദേശ നിക്ഷേപങ്ങള്‍ അനുവദിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ അയല്‍ രാജ്യങ്ങളുടെ ഉപരോധത്തില്‍ വലയുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ഓണ്‍ അറൈവല്‍ അടുത്തകാലത്ത് ഏര്‍പ്പെടുത്തിയിരുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: