കൗ & ഗേറ്റ് ബേബി ഫുഡില്‍ കയ്യുറ കഷ്ണങ്ങള്‍ കണ്ടെത്തി : ഉത്പന്നം തിരിച്ചു വിളിച്ചു ഭക്ഷ്യ സുരക്ഷാ വകുപ്പ്

ഡബ്ലിന്‍ : കൗ & ഗേറ്റ് ബേബി ഫുഡില്‍ കയ്യുറ കഷ്ണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്പന്നം തിരിച്ച് വിളിക്കുന്നു. 250 ഗ്രാം ചീസി ബ്രോക്കോളി ബെയ്ക്കില്‍ നീല നിറത്തിലുള്ള നേര്‍ത്ത കയ്യുറ കഷ്ണങ്ങള്‍ കണ്ടെത്തിയിരുന്നു. 10 മാസം പ്രായം മുതലുള്ള കുട്ടികള്‍ക്ക് നല്കുള്ള ഭക്ഷ്യ ഉത്പന്നമാണിത്. 2020 ഡിസംബര്‍ 28 വരെ കാലാവധിയുള്ള ഉത്പന്നമാണ് തിരിച്ച് വിളിക്കുന്നത്.

മറ്റു ബാച്ചില്‍ പെട്ട കൗ & ഗേറ്റ് ഉത്പന്നങ്ങള്‍ക് നിരോധനം ബാധകമല്ല.തിരിച്ചു വിളിച്ച ഉത്പന്നം പ്രധാനമായും വില്പന നടത്തുന്നത് ബൂട്ട് അയര്‍ലണ്ടാണ്. നിരോധനം ഏര്‍പ്പെടുത്തിയ ബാച്ചിലുള്ള ഉത്പന്നം വില്‍ക്കുന്ന മറ്റു ഷോപ്പുകള്‍ ഉടന്‍ ഇത് ബന്ധപ്പെട്ട കമ്പനിയില്‍ തിരിച്ച് ഏല്പിക്കാന്‍ അയര്‍ലണ്ടിലെ ഭക്ഷ സുരക്ഷാ വകുപ്പ് നിര്‍ദേശം നല്‍കി. നിലവില്‍ തിരിച്ചു വിളിച്ച ഉത്പന്നം വാങ്ങിച്ചിട്ടുള്ള ഉപഭോക്താക്കളും ഇത് തിരിച്ചേല്പിക്കാനും നിദ്ദേശമുണ്ട്.

ഡികെ

Share this news

Leave a Reply

%d bloggers like this: