കൗണ്‍സില്‍ വീടുകളിലും ഓഫീസുകളിലും ഫയര്‍ സേഫ്റ്റി പ്രശ്‌നങ്ങള്‍ പുകയുന്നു

 

ഡബ്ലിന്‍: സിറ്റി, കൗണ്ടി കൗണ്‍സിലുകളുടെ ഉടമസ്ഥതയിലുള്ള വീടുകളിലും ഓഫീസ് ബില്‍ഡിംഗുകളിലും ഫയര്‍ സേഫ്റ്റിയുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്‌നങ്ങള്‍ പുകയുന്നു. ഫയര്‍ സേഫ്റ്റിുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുള്ള കെട്ടിടങ്ങളെ കെട്ടിടനിര്‍മ്മാണ ചട്ടങ്ങളിലെ പരിധിയ്ക്കുള്ളില്‍ കൊണ്ടുവരണമെങ്കില്‍ ഉടന്‍ അറ്റകുറ്റപണികള്‍ നടത്തണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പലയിടത്തും അറ്റകുറ്റപണികളുടെ പ്രാരംഭനടപടികള്‍ പോലും ആരംഭിച്ചിട്ടില്ലെന്നാണ് ഐറിഷ് ഇന്‍ഡിപെന്‍ഡന്റ് ലോക്കല്‍ അതോറിറ്റികളില്‍ നടത്തിയ സര്‍വേയില്‍ വ്യക്തമായിരിക്കുന്നത്.

ഫയര്‍ സേഫ്റ്റിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കാതെ ഡബ്ലിന്‍ നാമ നിര്‍മ്മിച്ച 40 അപാര്‍ട്ട്‌മെന്റ് ബ്ലോക്കുകളുടെ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതേതുടര്‍ന്ന് ഈ കെട്ടിടങ്ങളുടെ ഫയര്‍ സേഫ്റ്റി സംവിധാനങ്ങളുടെ അറ്റകുറ്റപ്പണിക്കായി നാമ 100 മില്യണ്‍ യൂറോ ചെലവഴിക്കുമെന്ന് വ്യക്തമാക്കി. അയര്‍ലന്‍ഡിലെ കെട്ടിടങ്ങളുടെ ഫയര്‍ സേഫ്റ്റി സംവിധാനം മാനദണ്ഡങ്ങള്‍ പാലിച്ചാണോ നിര്‍മ്മിച്ചിരിക്കുന്നതെന്ന് പരിശോധിക്കാന്‍ പബ്ലിക് എക്‌സ്‌പെ്ന്‍ഡിച്ചര്‍ മന്ത്രി ബ്രെണ്ടന്‍ ഹൗളിന്‍ ഉത്തരവിടുകയും ചെയ്തു. കൗണ്ടി ആന്റ് സിറ്റി മാനേജ്‌മെന്റ് അസോസിയേഷന്‍ (CCMA) മന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു. മന്ത്രിയുടെ നിര്‍ദേശം നടപ്പാക്കുമെന്നും CCMA വ്യക്തമാക്കി. ഡബ്ലിന്‍ ലോംഗ്‌ബോട്ട് ക്വെയിലും മീത് കൗണ്ടിയിലെ റിവര്‍സൈഡ് വാക്കിലും ഫയര്‍ സേഫ്റ്റി പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ദേശീയ തലത്തില്‍ അടിയന്തരമായി ഓഡിറ്റ് നടത്തണമെന്ന് തൊഴിലാളി സംഘടനയായ സിപ്ടു ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ നാളുകളായി ഫയര്‍ സര്‍വീസ് മേഖലയില്‍ ഓഡിറ്റ് നടത്തണമെന്ന് തങ്ങള്‍ ആവശ്യപ്പെടുകയാണെന്ന് സംഘടനയുടെ ഓര്‍ഗനൈസറായ ബ്രെണ്ടന്‍ ഒ ബ്രെയ്ന്‍ പറഞ്ഞു. എന്നാല്‍ ഈ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. ഇത് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുകയും ഫയര്‍ ഫൈറ്റേഴ്‌സിന്റ് ജോലിഭാരം വര്‍ധിപ്പിക്കുകയും ചെയ്തുവെന്ന് ബ്രെയ്ന്‍ പറഞ്ഞു.

ലോക്കല്‍ അതോറിറ്റികളിലെ കെട്ടിടങ്ങളിലെ ഫയര്‍ സംവിധാനങ്ങളില്‍ അപാകതകളുണ്ടെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. പ്രശ്‌നം ഭയപ്പെട്ടിരുന്നതിനേക്കാള്‍ ഗുരുതരമാണെന്നും പല കൗണ്‍സിലുകളും അന്വേഷണങ്ങളോട് പ്രതികരിക്കാതിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫയര്‍ സേഫ്റ്റി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയില്‍ വാട്ടര്‍ഫോര്‍ഡിലെ Ceol na Mara development in Kill ലെ വീടുകളില്‍ സ്‌മോക്ക് ആന്‍ഡ് ഫയര്‍ ഡിറ്റന്‍ഷന്‍ ഉപകരണങ്ങള്‍ വേണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉടന്‍ ചെയ്യുമെന്ന് വാട്ടര്‍ഫോര്‍ഡ് സിറ്റി ആന്‍ഡ് കൗണ്ടി കൗണ്‍സില്‍ അറിയിച്ചു. കില്‍ഡെയര്‍ കൗണ്ടി കൗണ്‍സിന്റെ ലൈബ്രറി ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങളിലും പ്രശ്‌നങ്ങളുണ്ട്. റെന്റല്‍ അക്കോമഡേഷന്‍ സ്‌കീം പ്രകാരം കൗണ്‍സില്‍ ടെനന്റുകളായി ലീസിനെടുത്തിട്ടുള്ള പ്രൈവറ്റ് ഹൗസുകളിലും പ്രശ്‌നങ്ങളുണ്ട്. ഇതില്‍ പലതും പരിഹരിക്കേണ്ടതുണ്ട്.

ലെയ്ട്രിമില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന രണ്ടുകെട്ടിടങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്തേണ്ടതുണ്ട്. കൗണ്‍സില്‍ ഓഫീസായി പ്രവര്‍ത്തിക്കുന്ന കാവനിലെ ഫര്‍ഹാമിലെ ഓള്‍ഡ് ലൈബ്രറി ബില്‍ഡിംഗിലും ഫയര്‍ സേഫ്റ്റി വര്‍ക്കുകള്‍ നടത്താനുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ പണിപൂര്‍ത്തീകരിച്ച കാര്‍ലോ ടൗണ്‍ കൗണ്‍സില്‍ ഓഫീസിലും ഫയര്‍ സേഫ്റ്റി സംവിധാനം നവീകരിക്കുമെന്ന് കാര്‍ലോ കൗണ്ടി കൗണ്‍സില്‍ അറിയിച്ചു. ലിമെറിക് സിറ്റി കൗണ്‍സിലും ബില്‍ഡിംഗുകളില്‍ സര്‍വേ നടത്തുകയാണ്. എന്നാല്‍ ഇത് 2016 പകുതി വരെ നീളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കോര്‍ക്ക് സിറ്റി കൗണ്‍സിലില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: