കൗണ്‍സില്‍ വിജയത്തിലും വര്‍ഗ്ഗീയതയുടെ വിത്തുകളുമായി ലീമെറിക്കിലെ വിജയത്തിന്റെ വാര്‍ത്ത

ലീമെറിക്ക് : ഇത്തവണത്തെ കൗണ്‍സില്‍ തെരെഞ്ഞെടുപ്പില്‍ വര്‍ഗ്ഗിയതകൂടി വിജയിച്ചിരിക്കുന്നു. ലീമെറിക്കില്‍ ആദ്യമായി ആണ് ഇത്തരമൊരു മത്സര ഫലം പുറത്തു വന്നെതെന്നതും ആശ്ചര്യകരമാണ് . വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രാദേശിക തെരെഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ മത്സര രംഗത്തിറക്കിയ പരീക്ഷണങ്ങള്‍ക്കും ഇത്തവണത്തെ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു.

ഫിനഗേലും, ഫിയാന ഫൊളുമാണ് പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയത്. ഇതിന്റെ ഭാഗമായിട്ടാണ് ലീമെറിക്ക് സിറ്റി വെസ്റ്റിലും ബംഗ്‌ളദേശ് വേരുകളുള്ള അബ്ദുല്‍ കാലം ആസാദ് തലോക്ദറിനു അവസരം നല്‍കിയത് . പാര്‍ട്ടികൊടുത്ത ശക്തമായ പിന്തുണയില്‍ ഇദ്ദേഹം കൗണ്‌സിലറായും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ കൗണ്‍സിലറായ തെരെഞ്ഞെടുക്കപ്പെട്ട ശേഷം തന്റെ ഔദ്യോകിയ കര്‍ത്തവ്യത്തില്‍ അദ്ദേഹം ആദ്യ പരിഗണ നല്‍കിയിരിക്കുന്നത് കുടിയേറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആണെന്നതും ശ്രദ്ധേയമാണ്.

നഗരവികസനത്തില്‍ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ട പടിഞ്ഞാറന്‍ ലീമെറിക്കിന് വേണ്ടി പുതിയ കൗണ്‍സിലര്‍ എന്ത് ചെയ്യുമെന്നതും വ്യക്തമല്ല. ഡബ്ലിന്‍ നഗരത്തിന്റെ അതെ വേഗതയില്‍ മറ്റു നഗരങ്ങളെയും കൂട്ടിയിണക്കാനുള്ള പല പദ്ധതികളും ഈ നിലവിലെ ഭരണത്തില്‍ യാഥാര്‍ഥ്യമായിട്ടില്ല. ലീമെറിക്കിലും പല തരത്തിലുള്ള വികസനകളും കടന്നു വരേണ്ടതുണ്ട്. പടിഞ്ഞാറന്‍ ലീമെറിക്കിന് വേണ്ടി തെരെഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ സ്വന്തം കമ്മ്യൂണിറ്റി സര്‍വീസുകളില്‍ മാത്രമായി ഒതുങ്ങുമോ എന്നും കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ നിരവധി പരാതികള്‍ രാജ്യത്തെ വിവിധ പ്രാദേശിക ഭരണകൂടത്തിന്റെ പരിഗണനയിലുണ്ട്. മത തീവ്രവാദവും വിഭാഗീയതയും പ്രോത്സാഹിപ്പിക്കുന്ന വിഭാഗങ്ങളുടെ കേന്ദ്രങ്ങള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കാത്തതും പലപ്പോഴും ഈ വിഭാഗങ്ങളുടെ പ്രതിനിധി പ്രാദേശിക ഭരണകൂടങ്ങളില്‍ ഇല്ലാത്തതുകൊണ്ടാണെന്നും ഈ വിഭാഗങ്ങള്‍ ആക്ഷേപം ഉയര്‍ത്തിയിരുന്നു. ഈ വിഭാഗങ്ങള്‍ക്ക് പ്രാധന്യം ലഭിക്കാന്‍ ഇവരുടെ മത വിഭാഗത്തില്‍ പെടുന്നവരെ സ്ഥാനാര്‍ത്ഥിയാക്കുക എന്ന നിലപാടാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചത്.

ഇവരെ വോട്ട് ബാങ്ക് ആക്കി കൊണ്ട് പാര്‍ട്ടിയുടെ പിന്തുണ നല്‍കികൊണ്ട് സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിച്ചാല്‍ ഇവര്‍ക്ക് മതപരമായ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം കിട്ടും , എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടല്‍ നടത്തി എന്ന ചീത്തപ്പേരും ഒഴിവാക്കാം. വരും കാല പൊതു തെരെഞ്ഞെടുപ്പില്‍ വോട്ട് ശതമാനം ഉയര്‍ത്തുകയും ചെയ്യാം. വളരെ തന്ത്രപൂര്‍വ മായ ഇടപെടലുകള്‍ക്ക് വേണ്ടിയാണ് പുതുമുഖകള്‍ക്ക് ഈ തെരെഞ്ഞെടുപ്പില്‍ അവസരം നല്‍കിയിരിക്കുന്നത് എന്നതും പ്രത്യക്ഷത്തില്‍ തന്നെ നിരീക്ഷിക്കാവുന്നതാണ്.

ഡികെ

Share this news

Leave a Reply

%d bloggers like this: