ക്‌നോക്ക് തീര്‍ത്ഥാടനവും ദിവ്യബലിയും നടത്തപ്പെട്ടു

ലോങ്‌ഫോര്‍ഡ്/ റോസ്‌കോമണ്‍ : ലോങ്‌ഫോര്‍ഡ് (Longford) സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മാസത്തിലെ കൊന്ത മാസാചരണത്തിന്റെ ഭാഗമായി പരിശുദ്ധ അമ്മയുടെ തീര്‍ത്ഥാടന കേന്ദ്രമായ നോക്കില്‍ വച്ച് (Knock) October 14 ന് ആഘോഷമായ ദിവ്യബലിയും, അതിനു മുന്നോടിയായി Knock ബസിലിക്കയ്ക്ക് ചുറ്റും പരിശുദ്ധ ജപമാലയുടെ പ്രാര്‍ത്ഥനാ പ്രദിക്ഷണവും നടത്തപ്പെട്ടു. പരിശുദ്ധ മാതാവിന്റെ അനുഗ്രഹം യാചിച്ചുകൊണ്ട് ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെട്ട ഈ ശുശ്രൂഷകള്‍ പങ്കെടുത്തവര്‍ക്കെല്ലാം തികച്ചും വേറിട്ട ഒരു അനുഭവമായിരുന്നു.

ലോങ്‌ഫോര്‍ഡ് സീറോ മലബാര്‍ ചാപ്‌ളിയനും, കത്തിഡ്രല്‍ വികാരിയുമായ റവ.ഫാ. റെജി ചെരുവംകാലായില്‍ വിശുദ്ധ കുര്‍ബാനയ്ക്കും ജപമാല പ്രദിക്ഷണത്തിനും നേത്യത്വം നല്‍കി. ലോങ്‌ഫോര്‍ഡ്/ റോസ്‌കോമണ്‍ പ്രദേശത്തിന് പുറത്തു നിന്നുള്ളവരുടെയും സാന്നിദ്ധ്യം കൊണ്ട് ഈ ആഘോഷ കര്‍മ്മങ്ങള്‍ ശ്രദ്ധേയമായി. പങ്കെടുത്തവര്‍ക്കെല്ലാം ലോങ്‌ഫോര്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ നന്ദിയും സ്‌നേഹവും അറിയിക്കുന്നു.

 

സുനില്‍

 

Share this news

Leave a Reply

%d bloggers like this: