ക്‌നോക്ക് തീര്‍ത്ഥാടനവും ദിവ്യബലിയും ഒക്ടോബര്‍ 14 ന്

ലോങ്‌ഫോര്‍ഡ്/ റോസ്‌കോമണ്‍ : ലോങ്‌ഫോര്‍ഡ് (Longford) സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മാസത്തിലെ കൊന്ത മാസാചരണത്തിന്റെ ഭാഗമായി പരിശുദ്ധ അമ്മയുടെ തീര്‍ത്ഥാടന കേന്ദ്രമായ നോക്കിലേക്ക് (Knock) October 14 ശനിയാഴ്ച തീര്‍ത്ഥാടനവും തുടര്‍ന്ന് 4.45 ന് ആഘോഷമായ ദിവ്യബലിയും നടത്തപ്പെടുന്നു.

ലോങ്‌ഫോര്‍ഡ് സീറോ മലബാര്‍ ചാപ്‌ളിയനും, കത്തിഡ്രല്‍ വികാരിയുമായ റവ.ഫാ. റെജി ചെരുവംകാലായില്‍ വിശുദ്ധ കുര്‍ബാനയ്ക്കും തുടര്‍ന്നുള്ള തിരുക്കര്‍മ്മങ്ങള്‍ക്കും നേത്യത്വം നല്‍കുന്നതാണ്. വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നുള്ള തിരക്കര്‍മ്മങ്ങളിലും സംബന്ധിക്കുന്നതിനും പരിശുദ്ധ മാതാവിനോട് പ്രാര്‍ത്ഥിക്കുന്നതിനും നന്ദി പറയുന്നതിനും എവരേയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു.

വിശദ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
ജിജിമോന്‍ : 087 2920311
ബാബു : 087 9593995

 

Share this news

Leave a Reply

%d bloggers like this: