ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അയര്‍ലണ്ടിന്റെ ‘നക്ഷത്രരാത്രി 2015 ‘ഒരുങ്ങുന്നു

 

ഡബ്ലിന്‍:’നക്ഷത്രരാത്രി 2015′ എന്ന് പേരിട്ടിരിക്കുന്ന അയര്‍ലണ്ടിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ തിരുപ്പിറവി ആഘോഷങ്ങള്‍ക്കങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

കാലിത്തൊഴുത്തില്‍ ലോകരഷകന്‍ പിറന്ന വാര്‍ത്ത അറിയിക്കാന്‍ മാലാഘമാര്‍ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിച്ചുകൊണ്ട് തിരുപ്പിറവിയുടെ സന്ദേശം അറിയിക്കുവാന്‍ ഡബ്ലിനിലും കൂടാതെ കിള്‍ഡയര്‍,ഡ്രോഹഡ,വിക്ലോ തുടങ്ങിയ ഡബ്ലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ക്‌നാനായ കുടുംബംങ്ങളില്‍ ക്രിസ്തുമസ് കരോള്‍ എത്തുന്നു.

ഡിസംബര്‍ 12,13,19,20 ( ശനി , ഞായര്‍ ) തിയതികളിലായിട്ടാണ് ക്രിസ്തുമസ് കരോള്‍ ഒരുക്കിയിരിക്കുന്നത്.

12ശനിയാഴ്ച : ലുക്കന്‍ , ബ്ലാഞ്ചര്‍സ്റ്റൗന്‍ , സിറ്റി സെന്റെര്‍ .
13ഞായറാഴ്ച : താല
19ശനിയാഴ്ച : സാട്രി , സ്വോര്‍ട്‌സ് , ഫിന്‍ഗ്ലാസ്.
20ഞായറാഴ്ച : സൗത്ത് ഡബ്ലിന്‍

എന്നിങ്ങനെയാണ് ക്രിസ്തുമസ് കരോള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ അതാതു സ്ഥലങ്ങളിലെ കുടുംബങ്ങളുടെ സജീവ സാന്നിധ്യം മുന്‍കാലങ്ങളിലേതുപോലെ ഉണ്ടായിരിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: