ക്ഷേത്രപ്രതിഷ്ഠ തകര്‍ത്ത സംഭവത്തില്‍ ഉണ്ടാവാമായിരുന്ന വര്‍ഗീയ കലാപത്തെ ചെറുത്ത് കേരള പോലീസ്

പൂക്കോട്ടുംപാടത്ത് ക്ഷേത്രപ്രതിഷ്ഠ തകര്‍ത്ത സംഭവത്തില്‍ വര്‍ഗീയകലാപത്തിന് കോപ്പുകൂട്ടിയവര്‍ പൊലീസിന്റെയും മലപ്പുറം ജനതയുടെയും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്തില്‍ നിരായുധരായി. സംഭവം മുതലെടുത്ത് നവമാധ്യമങ്ങള്‍ വഴി വര്‍ഗ്ഗീയ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രഖ്യാപിച്ചു.

പൂക്കോട്ടുപാടം ശ്രീവില്യത്ത് മഹാക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച് വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ പ്രതിയെ പൊലീസ് കാലതാമസമുണ്ടാകാതെതന്നെ അറസ്റ്റ് ചെയ്തതിനാലാണ് വര്‍ഗീയ ധ്രുവീകരണം ഒഴിവായത്. അതിരാവിലെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് ശ്രീകോവിലിന്റെ ഓടുകള്‍ തകര്‍ന്ന നിലയില്‍ ആദ്യം കണ്ടത്. മഹാക്ഷേത്രത്തിലെ രണ്ടു ശ്രീകോവിലിലും പ്രവേശിച്ച് പ്രതി വിഗ്രഹങ്ങള്‍ തകര്‍ത്തു. എന്നാല്‍ ശ്രീകോവിലില്‍നിന്ന് ഒന്നും നഷ്ടപ്പെടുകയോ ഏതെങ്കിലും തരത്തിലുള്ള മോഷണം ഉണ്ടാവുകയോ ചെയ്തില്ല. ഇത് കേസില്‍ വഴിത്തിരിവായി.

എന്നാല്‍ തുടക്കം മുതലേ വര്‍ഗ്രീയ ധ്രുവീകരണത്തിനായി ചിലര്‍ ശ്രമിച്ചുവെങ്കിലും ഒന്നും വിലപ്പോയില്ല. സാഹചര്യത്തിനൊത്ത് ഉയര്‍ന്ന പൊലീസ് പ്രതിയെ ഉടനടി പിടികൂടിയത് മതത്തെ വിഷയത്തിലുള്‍പ്പെടുത്തി സാഹചര്യം വഷളാകുന്നതും വര്‍ഗീയ സംഘര്‍ഷത്തിലേക്കുള്ള മന:പൂര്‍വമായ തിരിച്ചുവിടലും ആദ്യമേ അവസാനിപ്പിച്ചു.

സംഭവം നടന്നയുടനെ വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തും വിധം നവമാധ്യമങ്ങള്‍ വഴി പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. ഇതോടെ സംഭവത്തിന്റെ ഗതിവിഗതി മാറിമറിഞ്ഞു. സ്ഥലത്ത് സംഘര്‍ഷസമാനമായ അന്തരീക്ഷം ഉടലെടുത്ത് വരുന്നതിനിടെ പ്രതി പൊലീസ് പിടിയിലാകുകയായിരുന്നു. ഇതിനിടെ വിഗ്രഹം തകര്‍ത്തതിന് പിന്നില്‍ മുസ്ലീങ്ങളാണെന്നാരോപിച്ച് ഹിന്ദു ഐക്യവേദി പൂക്കോട്ടുംപാടത്ത് ഹര്‍ത്താല്‍ നടത്തിയിരുന്നു. വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തും വിധം നവമാധ്യമങ്ങളില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്.

153 എ പ്രകാരം കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതി മോഹന്‍കുമാറിന് എതിരെ പൊലീസ് കേസെടുത്തത്. ഹിന്ദുമതത്തിലെ അനാചാരങ്ങളോട് എതിര്‍പ്പുണ്ടായിരുന്ന പ്രതിക്ക് പൂജാരിമാരോട് ശത്രുതയുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: