ക്ലോവര്‍ഹില്‍ പ്രിസണിലെ തടവുകാര്‍ പ്രതിഷേധവുമായി മേല്‍ക്കൂരയ്ക്ക് മുകളില്‍

 

ഡബ്ലിന്‍: മേല്‍ക്കൂരയ്ക്ക് മുകളില്‍ കയറി പ്രതിഷേധം. വെസ്റ്റ് ഡബ്ലിനിലെ ക്ലോവര്‍ഹില്‍ പ്രിസണിലെ തടവുകാരാാണ് പ്രതിഷേധപ്രകടനവുമായി മേല്‍ക്കൂരയ്ക്ക് മുകളില്‍ കയറിയത്. എന്തിനാണ് പ്രതിഷേധം നടത്തിയതെന്ന കാര്യം വ്യക്തമല്ല. പ്രിസണിലെ എക്‌സര്‍സൈസ് യാര്‍ഡിലുണ്ടായിരുന്ന തടവുകാര്‍ യാര്‍ഡില്‍ നിന്ന് പിരിഞ്ഞുപോകാന്‍ വിസമ്മതിക്കുകയും പ്രതിഷേധത്തിന് മുമ്പില്‍ നിന്ന 10 പേരില്‍ രണ്ടുപേര്‍ മേല്‍ക്കൂരയ്ക്ക് മുകളിലേക്ക് കയറി പ്രതിഷേധം പ്രകടനം നടത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

വീറ്റ്ഫീല്‍ഡിലുണ്ടായിരുന്ന ജീവനക്കാരെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അയച്ചെങ്കിലും തടവുകാര്‍ അവരെ സംഭവസ്ഥലത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല. ജയിലധികൃതര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഐറിഷ് പ്രിസണ്‍ സര്‍വീസ് വക്താവ് അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: