N68 പാതയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മറിഞ്ഞു; മലയാളി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

ക്ലെയര്‍: N68 ല്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് മലയാളി യുവാവിന് ഗുരുതര പരിക്ക്. തൊടുപുഴ സ്വദേശി പോള്‍ ജോസഫിനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 9.30 ന് എന്നിസില്‍ നിന്ന് കില്‍റുഷിലേക്കുള്ള പാതയില്‍ കേഹീറിയ നാഷണല്‍ സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്.

കില്‍റുഷിലേക്ക് പോകുകയായിരുന്ന കാര്‍ റോഡ് മുറിച്ചുകടക്കുമ്പോഴാണ് നിയന്ത്രണം വിട്ട് സമീപമുള്ള മരത്തിലിടിച്ച് തകര്‍ന്നത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിയുകയും കാര്‍ ഓടിച്ചിരുന്ന പോളിന് ഗുരുതര പരിക്കുകളോടെ ലീമെറിക് യുണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. കില്‍റുഷ് നേഴ്സിങ് ഹോമിലെ ജീവനക്കാരനാണ് മുപ്പതുകാരനായ പോള്‍ ജോസഫ്.

സംഭവ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ കാറിന്റെ മുന്‍വശത്തെ ഡോര്‍ പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പാരാമെഡിക്കല്‍ സംഘം സംഭവസ്ഥലത്തെത്തി പരിക്കേറ്റയാളെ ആംബുലന്‍സില്‍ ലീമെറിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഗാര്‍ഡയുടെ നേതൃത്വത്തില്‍ അപകട സ്ഥലത്ത് പരിശോധനകള്‍ തുടരുകയാണ്. ഇതുമൂലം റോഡില്‍ ഭാഗീകമായി ഗതാഗത തടസ്സം നേരിടുന്നുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: